നാനി

 
Entertainment

നാച്ചുറൽ സ്റ്റാർ നാനിയുടെ അഴിഞ്ഞാട്ടം; 'ദ പാരഡൈസ്' ആദ‍്യ ദിനം നേടിയത് കോടികൾ

തിയെറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

Aswin AM

ശ്രീകാന്ത് ഒഡേലയുടെ സംവിധാനത്തിൽ നാച്ചുറൽ സ്റ്റാർ നാനിയുടെതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാൻ ഇന്ത‍്യൻ ചിത്രമാണ് 'ദ പാരഡൈസ്'. തിയെറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിന്‍റെ ബോക്സ് ഓഫിസ് കളക്ഷൻ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

പ്രമുഖ ട്രാക്കർമാരായ സാക്നിൽക്കിന്‍റെ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ചിത്രം ആദ‍്യ ദിനം 76.90 കോടി രൂപ സ്വന്തമാക്കിയെന്നാണ്. ആദ‍്യ ദിനം ഇന്ത‍്യയിൽ 9,732 ഷോകളിൽ നിന്നും 34.65 കോടി രൂപ നെറ്റ് കളക്ഷൻ ചിത്രം നേടി. പ്രിവ‍്യൂ ഷോകളിൽ നിന്നുള്ള വരുമാനം അടക്കം ഇന്ത‍്യയിൽ നിന്നും 54.90 കോടിയാണ് മൊത്തം കളക്ഷൻ നേടിയത്. ഇതോടെയാണ് ആഗോളത്തലത്തിൽ 76.90 കോടി രൂപ ചിത്രത്തിന് നേടാനായത്.

നാനിയുടെ ചിത്രങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ‍്യ ദിന കളക്ഷനാണ് പാരഡൈസ് സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുൻപ് നാനിയുടെ തന്നെ ഹിറ്റ് ദ തേർഡ് കേസ് എന്ന ചിത്രത്തിനാണ് ആദ‍്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചിട്ടുള്ളത്. ഇന്ത‍്യയിലുടനീളം 4,171 ഷോകളിലൂടെ ആഗോളത്തലത്തിൽ ഹിറ്റ് 37.81 കോടി രൂപ ആദ‍്യ ദിനം കളക്ഷൻ നേടിയിരുന്നു.

ദസറയ്ക്ക് ശേഷം ശ്രീകാന്ത് ഒഡേലയും നാനിയും ഒന്നിച്ച ചിത്രമാണ് ദി പാരഡൈസ്. ജദാൽ എന്ന് പേരുള്ള മാസ് കഥാപാത്രത്തെയാണ് നാനി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. നാനിക്കു പുറമെ ബോളിവുഡ് താരം രാഘവ് ജൂയാൽ, സമ്പൂർ‌ണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി അടക്കമുള്ളവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര‍്യം ചെയ്തിട്ടുണ്ട്.

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; കൗമാരക്കാരൻ അടക്കം 3 പേർ പിടിയിൽ

സിക്കിമിൽ വൻ മണ്ണിടിച്ചിൽ; നിരവധി വീടുകൾക്ക് നാശനഷ്ടം

ധർമസ്ഥലയിലെ സൗജന‍്യ കൊലക്കേസ്; പുനരന്വേഷണത്തിന് കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ചു

രണ്ട് മണിപ്പൂരി കുക്കി വിദ്യാർഥി നേതാക്കളെ അറസ്റ്റ് ചെയ്ത് എൻഐഎ