നവ്യ നായരുടെയും, സൗബിൻ ഷാഹിറിന്‍റെയും 'പാതിരാത്രി': ടീസർ എത്തി

 
Entertainment

നവ്യ നായരുടെയും സൗബിൻ ഷാഹിറിന്‍റെയും 'പാതിരാത്രി': ടീസർ എത്തി

ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്‍റെത്.

Megha Ramesh Chandran

നവ്യ നായരെയും സൗബിൻ ഷാഹിറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പാതിരാത്രി സിനിമയുടെ ടീസർ എത്തി. മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട പുഴു എന്ന ചിത്രത്തിനു ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രം ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഡോ. കെ.വി. അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവരാണ് നിർമിക്കുന്നത്.

പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇത്തരമൊരു പ്രണയ മൊഴികൾക്കുള്ള സ്ഥാനമെന്താണ്? ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതത്തിലൂടെ ഒറ്റരാത്രിയിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്‍റെത്.

പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്‍റെ കഥാവികസനം. സണ്ണി വെയ്നും ആൻ അഗസ്‌റ്റിനും സുപ്രധാനമായ വേഷങ്ങളിലുണ്ട്. ശബരീഷ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് എന്നിവരും പ്രധാന താരങ്ങളാണ്. ഷാജി മാറാടാണ് ഈ ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം - ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം ഷഹ്‌നാദ് ജലാൽ. എഡിറ്റിങ് - ശ്രീജിത്ത് സാരംഗ്.

മെഴുകുതിരി എടുത്തു വച്ചോളൂ; കറന്‍റു പോവും

മദ്യപിച്ച് ട്രെയ്നില്‍ കയറണ്ട; റെയ്‌ല്‍വേ അധികാരം ശരിവച്ച് ഹൈക്കോടതി

'വ്യാജ വാര്‍ത്ത': ചാനലിന് കെസിഎൽ ടീം ഉടമയുടെ വക്കീൽ നോട്ടീസ്

ശബരിമലയിൽ ഭക്തർക്ക് തിരുവോണസദ്യ ലഭിച്ചില്ലെന്ന പരാതി; അടിയന്തര അന്വേഷണത്തിന് ദേവസ്വം മന്ത്രിയുടെ നിർദേശം

തട്ടേക്കാട് ചെക്ക് പോസ്റ്റ് മാറ്റിസ്ഥാപിക്കണം; വനം മന്ത്രിയുടെ അടിയന്തര ഉത്തരവ്