നസ്രിയ, നയൻതാര

 
Entertainment

"നിന്നെ സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ്"; നസ്രിയയ്ക്ക് ആശംസകളുമായി നയൻതാര

സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിലാണ് നസ്രിയ നായികയായി എത്തുന്നത്

Manju Soman

നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നസ്രിയ. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ എന്ന ചിത്രത്തിലാണ് നസ്രിയ നായികയായി എത്തുന്നത്. ഇപ്പോൾ നസ്രിയയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര.

സ്ക്രീനിൽ നിന്നെ കാണാനായി കാത്തിരിക്കുകയാണ് എന്നാണ് നയൻതാര കുറിച്ചത്. സീനിന്‍റെ പ്രമോഷന് പങ്കെടുത്തപ്പോൾ ധരിച്ച സാരി ചിത്രങ്ങൾ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾ സ്റ്റാറ്റസാക്കി ഷെയർ ചെയ്തുകൊണ്ടാണ് നയൻതാര ആശംസ കുറിച്ചത്. നയൻതാരയ്ക്ക് മറുപടിയുമായി നസ്രിയയും എത്തി.

വളരെ അധികം നന്ദി മാം, ലവ് യൂ. മൂക്കുത്തി അമ്മനും എന്‍റെ ആശംസകൾ. ചിത്രത്തിനായി ഞാനും കാത്തിരിക്കുകയാണ്. നമുക്ക് രണ്ടാൾക്കും ആശംസകൾ.- എന്നാണ് നസ്രിയ മറുപടിയായി കുറിച്ചത്. 2014ൽ റിലീസ് ചെയ്ത തിരുമണം എനും നിക്കാഹ് എന്ന ചിത്രത്തിലാണ് നസ്രിയ അവസാനം തമിഴിൽ അഭിനയിച്ചത്. നവംബർ ആറിനാണ് സീൻ തിയെറ്ററിൽ എത്തുന്നത്.