നസ്രിയയും നസ്ലിനും
സീനിലൂടെ സൂര്യയുടെ വില്ലനായി എത്തി തെന്നിന്ത്യയുടെ ഒന്നാകെ കൈയടി നേടുകയാണ് നസ്ലിൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ചിത്രത്തിന്റെ പ്രമോഷനിടെ നസ്ലിന് നേരെ ഉയർന്ന ചോദ്യമാണ്. അഹങ്കാരിയാണോ എന്നായിരുന്നു കൊച്ചിയിൽ നടന്ന വാർത്ത സമ്മേളനത്തിനിടെ ചോദ്യം ഉയർന്നത്. നസ്ലിൻ ഇതിന് മറുപടി നൽകിയില്ലെങ്കിലും സംവിധായകൻ ജിത്തു മാധവനും നടി നസ്രിയയും ഉത്തരം നൽകുകയായിരുന്നു.
ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു നസ്രിന്റെ മറുപടി. താൻ ഇപ്പോൾ അഹങ്കാരിയാണോ എന്ന് താരം തിരിച്ചു ചോദിക്കുകയുമായിരുന്നു. തുടർന്നാണ് ജിത്തു മാധവൻ ഇടപെട്ടത്. അഹങ്കാരിയാണെന്ന് ഏതെങ്കിലും അഹങ്കാരി സമ്മതിക്കുമോ? അത് അവരോട് ചോദിച്ചിട്ട് കാര്യമില്ല. ഇവൻ അഹങ്കാരിയാണോ എന്ന് മറ്റുള്ളവരോട് ചോദിക്കണം എന്നാണ് ജിത്തു പറഞ്ഞത്. പിന്നാലെ പ്രതികരണവുമായ നസ്രിയ എത്തി. നസ്ലിൻ പാവമാണ് എന്നാണ് നടി പറഞ്ഞത്.
സീൻ വിജയത്തിനു പിന്നാലെ പ്രേമലു 2 സിനിമ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച നടന്നിരുന്നു. സംവിധായകൻ ഗിരീഷ് എ.ഡി. നസ്ലിന്റെ പേര് പരാമർശിക്കാതെ വിമർശനം ഉന്നയിച്ചിരുന്നു. പ്രേമലുവിനു വേണ്ടി ഒരു വർഷത്തോളം താൻ ചെലവാക്കിയെന്നും അവസാന നിമിഷം നസ്ലിൻ പിൻമാറിയെന്നുമായിരുന്നു ആരോപണം.