അഖിൽ മാരാർ

 

file image

Entertainment

ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകിയിട്ടുണ്ട്, പക്ഷേ താനത് പാടി നടക്കാറില്ലെന്ന് അഖിൽ മാരാർ; നാണമില്ലേ എന്ന് നെറ്റിസൺസ്

പലപ്പോഴും അഭിപ്രായ പ്രകടങ്ങളിലൂടെ എയറിലാവുന്ന അഖിൽ മാരാർ വീണ്ടും എയറിലായിട്ടുണ്ട്

Namitha Mohanan

തൃക്കാക്കര നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയാണ് അഖിൽ മാരാർ. കോൺഗ്രസിനോട് അനുഭാവം പുലർത്തിയിരുന്ന അഖിൽ മാരാർ തെരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിയിൽ ചേർന്ന ട്വന്‍റി 20 ൽ അംഗത്വം എടുക്കുകയായിരുന്നു.

പലപ്പോഴും പല അഭിപ്രായങ്ങളിലുടെയും അഖിൽ മാരാർ എ‍യറിലായിട്ടുണ്ട്. ഇപ്പോഴിതാ അഖിലിന്‍റെ ഒരു വെളിപ്പെടുത്തൽ ട്രോളുകൾക്ക് വഴിവച്ചിരിക്കുകയാണ്. മിമിക്രി ആർട്ടിസ്റ്റായ ഉല്ലാസ് പന്തളത്തിനെ താൻ രഹസ്യമായി സഹായിച്ചതിനെ കുറിച്ചുള്ള വെളിപ്പെടുത്തലിന് പിന്നാലെയാണ് അഖിൽ മാരാർ എയറിലായത്. ആരും അറിയാതെയാണ് താൻ അദ്ദേഹത്തിന് സാമ്പത്തിക സഹായം ചെയ്തതെന്നും, തനിക്ക് വേണമെങ്കിൽ ആളുകളെ കൂട്ടി വീഡിയോ എടുത്ത് വീട്ടിൽ പണം നൽകാമായിരുന്നെന്നും എന്നാൽ താനത് ചെയ്യില്ലെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

പിന്നാലെ ആളുകൾ ഇതിനെതിരേ രംഗത്തെത്തി. ഇതിലും ഭേദം വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതായിരുന്നെന്നാണ് നെറ്റിസൺസ് പറയുന്നത്. ഇങ്ങനെ സഹായം ചെയ്തിട്ട് ഇപ്പോൾ വിളിച്ച കൂവുന്നതിൽ അർഥമില്ലെന്നും, നിങ്ങൾ ഭയങ്കരമാന ആളെന്നും പരിഹാസങ്ങളുയരുന്നു. വെറുതെയല്ല എൻഡിഎയിൽ എത്തിയത്. നിങ്ങളുടെ വലിയ മനസാണല്ലോ, ഇത് മറച്ച് വയ്ക്കാൻ കാണിച്ചത് അങ്ങയുടെ വലിയ മനസാണെന്നും പരിഹസിച്ചും നിരവധി പേരാണ് അഭിപ്രായവുമായി എത്തിയത്.

"ഒരിക്കല്‍ ആര്‍ട്ടിസ്റ്റ് ഉല്ലാസ് പന്തളത്തിന്‍റെ വിഡിയോ കണ്ടു. അദ്ദേഹം വയ്യാതെ ഒരു പരിപാടിയില്‍ നില്‍ക്കുകയാണ്. ഞാന്‍ ആ സ്‌പോട്ടില്‍ തന്നെ അദ്ദേഹത്തിന് 10,000 രൂപ അയച്ചുകൊടുത്തിട്ട് വാട്‌സാപ്പില്‍ മെസേജ് അയച്ചു. ഉല്ലാസേട്ടാ ഇതേപോലെ ചെറിയ സഹായം ചെയ്തിട്ടുണ്ടെന്ന്. മെസേജ് അയച്ചതിനു ശേഷം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ പോയി കാണുന്നു.

എനിക്ക് ഇതേ കാര്യം നൂറിന്‍റെ 100 കെട്ടുകളുമായിട്ട് ആള്‍ക്കാരെയൊക്കെ കാണിച്ച് ഉല്ലാസേട്ടന്‍റെ അവസ്ഥ കണ്ടില്ലേ എന്ന് പറഞ്ഞിട്ട് വീഡിയോ ഇട്ട് ബാക്ഗ്രൗണ്ട് സ്‌കോറും കേറ്റി അദ്ദേഹത്തെ പോയി കണ്ടു കെട്ടിപ്പിടിച്ചു ചേട്ടാ ഇതാണ് എന്‍റെ വക ഒരു സഹായം ഇരിക്കട്ടെ ചേട്ടാ എന്ന് പറഞ്ഞു കാണിച്ച് ഒരു റീല്‍ ഇട്ടിരുന്നെങ്കില്‍ ഞാന്‍ നന്മയുള്ളവനാണ്." എന്നാണ് അഖിൽ മാരാർ പറഞ്ഞത്. പിന്നാലെയാണ് ട്രോളുകളിൽ ഉയർന്നത്.

ഹോർമൂസിൽ ചരക്ക് കപ്പലിന് നേർക്ക് ആക്രമണം; ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ട്രക്കും ബൈക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേർ‌ മരിച്ചു; 3 പേർ കുട്ടികൾ, മൃതദേഹങ്ങൾ ഛിന്നഭിന്നമായി

സാംബ താളം, ഗോളടി മേളം; ലെജൻഡ്സിനെതിരേ പൊരുതി വീണ് ഇന്ത്യ ഓൾ സ്റ്റാർസ്, ഫെർണാണ്ടീഞ്ഞോയ്ക്ക് ഹാട്രിക്, ഇരട്ട ഗോളുമായി സി.കെ. വിനീത്

നരേന്ദ്ര മോദി ഡിസംബറിൽ ക്യാനഡ സന്ദർശിച്ചേക്കും

സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു