'ബെസ്റ്റ് ഓഫ് ബെസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്

 
Entertainment

മൈത്രേയി രാമകൃഷ്ണൻ പ്രധാന വേഷത്തിൽ; 'ബെസ്റ്റ് ഓഫ് ബെസ്റ്റ്' ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് തീയതി അറിയാം

മൈത്രേയി രാമകൃഷ്ണൻ, പ്രിയങ്ക കേദിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ

Aswin AM

പ്രശാന്ത് വെങ്കടരാമാനുജം, ഹസൻ മിൻഹാജ് എന്നിവർ തിരക്കഥയെഴുതി ലെന ഖാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബെസ്റ്റ് ഓഫ് ബെസ്റ്റ്'. മൈത്രേയി രാമകൃഷ്ണൻ, പ്രിയങ്ക കേദിയ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

കോമഡിക്കും ഡാൻസിനും പ്രാധാന‍്യമുള്ള ചിത്രം സെപ്റ്റംബർ 18 2026ന് ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തും. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകർ.

'നെവർ എവർ ഐ ഹാവ്' എന്ന കോമഡി സീരിയസിൽ തകർപ്പൻ‌ പ്രകടനം കാഴ്ചവച്ച നടിയാണ് മൈത്രേയി. മൈത്രേയിക്കും പ്രിയങ്ക കേദിയയ്ക്കും പുറമെ അങ്കൂർ രഥി, ജനൈന ലില്ലി സിങ്, നിക്കോ ഗ്രീഥം, സാറ ചൗധരി എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, ട്രംപും കോപ്പിയടിക്കുന്നത് കോൺഗ്രസ് സർക്കാരിന്‍റെ പദ്ധതികൾ; അവകാശവാദവുമായി ഡി.കെ. ശിവകുമാർ

പച്ചക്ക് വർഗീയത വിളമ്പുന്നവരെ വർഗീയവാദികൾ എന്നല്ലാതെ മറ്റെന്താണ് സിപിഎം വിളിക്കേണ്ടത്? ലീഗിനെതിരേ കെ.ടി. ജലീൽ‌

ബജിയിലെ സോസിനെ ചൊല്ലി തർക്കം; മാരകായുധങ്ങളുമായി ചായക്കടക്കാരനെ ആക്രമിച്ചു, കൊല്ലം സ്വദേശികൾ അറസ്റ്റിൽ

മുഖ‍്യമന്ത്രിയുടെ എഐ ഡാൻസ് വിഡിയോ മെറ്റ നീക്കം ചെയ്തത് പൊലീസിന്‍റെ ആവശ‍്യപ്രകാരം

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര; ഇന്ത‍്യയ്ക്ക് തിരിച്ചടിയായി മിസ്റ്ററി സ്പിന്നറുടെ പരുക്ക്