നിലപാടുകൾ തുറന്ന് പറയുന്നതിന്‍റെ പേരിൽ വിമർശനം ഏറ്റുവാങ്ങുന്ന നടിമാരിൽ ഒരാളാണ് നിഖില വിമൽ. 'ധൂമകേതു' ആണ് നിഖിലയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. അടുത്തിടെ ഒരു പാരിപാടിയിൽ രാഷ്ട്രീയം വേണമെന്ന് നിഖില വിമൽ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ഒരു കോളെജ് പരിപാടിക്കിടെയായിരുന്നു നിഖിലയുടെ പ്രതികരണം. "ഇവിടെ പ്രിന്‍സിപ്പാള്‍ പറഞ്ഞ ഒരു കാര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജാതി മത വര്‍ഗീയ രാഷ്ട്രീയ ബോധങ്ങള്‍ നമുക്ക് ഉണ്ടാകരുതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാണ്.
ജാതി, മത വര്‍ഗീയത നമുക്ക് ഉണ്ടാകരുത്. പക്ഷേ രാഷ്ട്രീയം നമുക്ക് എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. അതിൽ കക്ഷി രാഷ്ട്രീയം വേണമെന്ന് ഞാൻ പറയില്ല. പക്ഷേ നമ്മൾ എന്ത് പറയണം, എന്ത് കഴിക്കണം എന്നുള്ളവയിൽ കൃത്യമായ രാഷ്ട്രീയം ഉണ്ടാവണം.
എന്ത് കഴിക്കണം, എങ്ങനെ സംസാരിക്കണം, പ്രവര്‍ത്തിക്കണം എന്നുള്ളതിലെല്ലാം ഒരു രാഷ്ട്രീയമുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ രാഷ്ട്രീയം ജീവിതത്തില്‍ ഉണ്ടായിരിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.", നിഖില വിമൽ പറഞ്ഞു.