നിതി ടെയ്‌ലർ

 
Entertainment

"ഇത്തവണ എന്‍റെ കൂടെ കിടക്കണം"; സംവിധായകന്‍റെ ആവശ്യം കേട്ട് ഞെട്ടി; സിനിമ വിടാനുണ്ടായ കാരണം പറഞ്ഞ് നടി

ആദ്യ സിനിമയുടെ സംവിധായകനിൽ നിന്നു തന്നെയാണ് തനിക്ക് മോശം അനുഭവമുണ്ടായത് എന്നാണ് നിതി പറഞ്ഞത്

Manju Soman

സിനിമരംഗം വിടാനുണ്ടായ കാരണം വെളിപ്പെടുത്തി ടെലിവിഷൻ താരം നിതി ടെയ്‌ലർ. തെലുങ്ക് സിനിമയിലൂടെയാണ് നിതി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ആദ്യ സിനിമയുടെ സംവിധായകനിൽ നിന്നു തനിക്കുണ്ടായ മോശം അനുഭവത്തെ തുടർന്നാണ് സിനിമ വിടാൻ തീരുമാനിച്ചത് എന്നാണ് നിതി പറഞ്ഞത്.

ആദ്യ സിനിമയ്ക്ക് പിന്നാലെയാണ് സംവിധായകൻ നിതിയെ വിളിക്കുന്നത്. അടുത്ത സിനിമയിലും നായികയാക്കാമെന്നു പറഞ്ഞ സംവിധായകൻ തനിക്കൊപ്പം കിടക്ക പങ്കിടാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയത്. "ആദ്യ സിനിമ ചെയ്ത സംവിധായകൻ ഷൂട്ടിങ് എല്ലാം പൂർത്തിയാക്കിയതിനു ശേഷം മറ്റൊരു സിനിമയ്ക്കുവേണ്ടി എന്നെ വിളിച്ചു. എന്നിട്ടു പറഞ്ഞു, ഇത്തവണ നായികയാക്കണമെങ്കിൽ എനിക്കൊപ്പം കിടക്കണം.- എന്ന്. നമുക്ക് എന്തു ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ അറിയില്ലായിരിക്കും. ഞാൻ ആ കോൾ കട്ട് ചെയ്ത് അയാളുടെ നമ്പർ ബ്ലോക്ക് ചെയ്തു. എന്‍റെ അമ്മയെ വിളിച്ചു. ആ വയസന്‍റെ മനസിലിരിപ്പിനെക്കുറിച്ച് പറഞ്ഞു"- നിതി പറഞ്ഞു.

"ഞാൻ മറ്റ് സ്ത്രീകൾക്കൊപ്പം കാണുകയും അയാളുടെ സ്വഭാവത്തെക്കുറിച്ച് കേൾക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എന്നോട് ഇങ്ങനെ പെരുമാറുമെന്ന് ഞാൻ കരുതിയിരുന്നില്ല. അപ്പോഴാണ് ഞാൻ തീരുമാനമെടുത്തത്, ഇനി സിനിമ ചെയ്യില്ലെന്ന്. ഞാൻ അയാളുടെ നമ്പർ ബ്ലോക് ചെയ്തിതേയുള്ളൂ. ഇതുകാരണമുണ്ടായ മാനസികാഘാതത്തെ തുടർന്ന് ഇതേക്കുറിച്ച് ആരോടും പറയാൻ കഴിഞ്ഞില്ല." - നടി കൂട്ടിച്ചേർത്തു.

സംവിധായകന്‍റെ പേര് പറയാതെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 2012ൽ പുറത്തിറങ്ങിയ മേം വയസുകു വച്ചം എന്ന തെലുങ്ക് സിനിമയിലൂടെയാണ് നിതി സിനിമയിലേക്ക് വരുന്നത്. ത്രിനാഥ റാവു നക്കീനയാണ് ചിത്രം സംവിധാനം ചെയ്തത്. അതിനു ശേഷം രാമകൃഷ്ണ മചകന്തിയുടെ പെല്ലി പുസ്തകം എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീടാണ് നടി ടെലിവിഷൻ രംഗത്തേക്ക് തിരിഞ്ഞത്.