ഷൂട്ടിങ്ങുമില്ല,റിലീസുമില്ല; സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിൽ സിനിമ സമരം

 
Entertainment

ഷൂട്ടിങ്ങുമില്ല,റിലീസുമില്ല; സെപ്റ്റംബർ 1 മുതൽ തമിഴ്നാട്ടിൽ സിനിമ സമരം

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും, തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് സമരത്തിലേക്ക് കടക്കുന്നത്

Namitha Mohanan

ചെന്നൈ: അടുത്തമാസം മുതൽ തമിഴ്നാട്ടിൽ സിനിമാ സമരം പ്രഖ്യാപിച്ച് നിർമാതാക്കളുടെ സംഘടന. തമിഴ് സിനിമാ ലോകത്തെ വൻ പ്രതിസന്ധിയിലാക്കിക്കൊണ്ട് സെപ്റ്റംബർ ഒന്നു മുതൽ പുതിയ തമിഴ് സിനിമകളൊന്നും തിയെറ്ററുകളിൽ റിലീസ് ചെയ്യില്ലെന്നാണ് പ്രഖ്യാപനം.

തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലും, തമിഴ്നാട് ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംയുക്തമായാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. തിയെറ്റർ ഉടമകളും വിതരണക്കാരും മുന്നോട്ടുവെച്ച ചില പുതിയ നിബന്ധനകളാണ് തമിഴ് സിനിമാ മേഖലയെ കടുത്ത റിലീസ് പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്.

തിയെറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമകൾ എട്ടാഴ്ചകൾക്ക് ശേഷമേ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാവൂ എന്ന നിബന്ധന തമിഴ്നാട് തിയെറ്റർ ഓണേഴ്സ് അസോസിയേഷനും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും മുന്നോട്ടുവച്ചിരുന്നു.

എന്നാൽ, നിർമാതാക്കളുടെ സംഘടനകളുമായി യാതൊരുവിധ ചർച്ചകളും നടത്താതെ തിയേറ്റർ ഉടമകളും വിതരണക്കാരും ഏകപക്ഷീയമായി എടുത്ത ഈ തീരുമാനങ്ങൾ തങ്ങൾക്ക് അംഗീകരിക്കാനാവില്ലന്ന് നിർമാതാക്കൾ വ്യക്തമാക്കി. ഈ പുതിയ തീരുമാനത്തോടെ സെപ്റ്റംബർ ആദ്യ പകുതിയിൽ റിലീസ് ചെയ്യാനിരുന്ന നിരവധി പ്രധാന ചിത്രങ്ങളുടെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ജില്ലാ പുനർവിഭജന കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി

ഒമാനിൽ നേരിയ ഭൂചലനം

'യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ'; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി താരതമ‍്യം ചെയ്ത് പോസ്റ്ററുകൾ പ്രത‍്യക്ഷപ്പെട്ടു

മൂന്ന് മാസം ഗർഭിണിയായ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങിമരിച്ച നിലയിൽ

"ദേവന് ബിജെപിയില്‍ നിന്നിട്ട് ഒന്നും ചെയ്യാനില്ല"; എല്ലാവരും ടിവികെയിൽ ചേരണമെന്ന് നടി പ്രിയങ്ക