സ്വർണമൊന്നും ആരും ഫ്രീയായി തരില്ല; ചിലർ ചൊറി കാരണം പറയുന്നതാണെന്ന് ദിയ കൃഷ്ണ
അഹാന കൃഷ്ണയുടെ വിവാഹ ദിനത്തിൽ അണിഞ്ഞ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞതിൽ വ്യക്തത വരുത്തി ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. അന്ന് ധരിച്ചിരുന്ന വസ്ത്രങ്ങൾക്കൊന്നും പേമെന്റ് നൽകിയില്ലെന്നും പകരം കൊളാബ് ചെയ്യുകയായിരുന്നുവെന്നുമാണ് ദിയ ആദ്യ യൂട്യൂബ് വിഡിയോയിൽ വ്യക്തമാക്കിയിരുന്നത്. ആ വസ്ത്രങ്ങളെല്ലാം ഡിസൈനർമാർ ആവശ്യപ്പെട്ടില്ലെങ്കിൽ പോലും അതവർക്ക് തന്നെ തിരിച്ചു നൽകിയെന്നും ദിയ പറഞ്ഞിരുന്നു.
അതിനു ശേഷം സഹോദരിമായ ഹൻസിക കൃഷ്ണയും ഇഷാനി കൃഷ്ണയും സ്വർണാഭരണങ്ങൾ വാങ്ങുന്ന വിഡിയോക്കു കീഴിൽ പലരും ഇതും ഫ്രീയാണല്ലേ എന്നു ചോദിച്ചിരിക്കുന്നതായി കണ്ടു. സ്വർണമൊക്കെ ഫ്രീയായി തരണമെങ്കിൽ നമ്മൾ അംബാനിയുടെ കുടുംബം ആയിരിക്കണമെന്നാണ് ദിയ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത റീലിൽ പറയുന്നത്. സ്വർണമൊന്നും ആരും ഫ്രീയായി തരില്ല.
സ്വർണവും അതു പോലുള്ള ആഭരണങ്ങളുമെല്ലാം എന്റെ കുടുംബം സ്വത്തായി വാങ്ങി സൂക്ഷിക്കുന്നതാണ്. എത്ര വർഷം പരിചയം ഉള്ള കടയാണെങ്കിലും അതൊന്നും ആരും ഫ്രീയായി നൽകില്ല. വിവാഹം പോലുള്ള പരിപാടികൾക്കു മാത്രമേ വസ്ത്രങ്ങൾ ഫ്രീയായി കിട്ടുകയുള്ളൂ. ഇതൊക്കെ ഒരുപാട് പേർക്ക് അറിയാവുന്ന കാര്യങ്ങളാണ്. ചിലർ ചൊറി കാരണം പറയുന്നതാണെന്നും ദിയ റീലിൽ പറയുന്നുണ്ട്.