നോളന്‍റെ ഒഡീസി നവംബറിൽ ഒടിടിയിലേക്ക്

 
Entertainment

നോളന്‍റെ ഒഡീസി നവംബറിൽ ഒടിടിയിലേക്ക്

തിയെറ്ററിൽ റിലീസ് ചെയ്ത് ഏകദേശം നാലു മാസത്തിനു ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുന്നത്.

Entertainment Desk

ക്രിസ്റ്റഫർ നോളൻ ചിത്രം ദി ഒഡീസി നവംബറിൽ ഒടിടിയിലൂടെ സ്ട്രീം ചെയ്യും. ഹോമറുടെ ഒഡീസിയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയിൽ മാറ്റ് ഡാമൺ, ആൻ ഹേത്തവേ, ടോം ഹോളണ്ട് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. നവംബർ 17ന് ചിത്രം ഒടിടിയിൽ പ്രീമിയം ഷോ ആരംഭിക്കും.

തിയെറ്ററിൽ റിലീസ് ചെയ്ത് ഏകദേശം നാലു മാസത്തിനു ശേഷമായിരിക്കും ചിത്രം ഒടിടിയിലെത്തുന്നത്. പ്രേക്ഷകർക്ക് ഒടിടി വഴി സിനിമ പർച്ചേസ് ചെയ്തോ റെന്‍റിനോ കാണാം. ആപ്പിൾ ടിവി, ഫാൻഡാങ്കോ അറ്റ് ഹോം, ആമസോൺ പ്രൈം വിഡിയോ, യൂട്യൂബ് മൂവീസ് ആൻഡ് ടിവി എന്നിവ വഴിയായിരിക്കും സിനിമയുടെ പ്രീമിയം സ്ട്രീമിങ്.

സിനിമ പർച്ചേസ് ചെയ്യുന്നതിനുള്ള തുകയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിയും പുറത്തു വിട്ടിട്ടില്ല. ഇന്ത്യയിൽ മാത്രം 138,39 കോടി രൂപയാണ് ഒഡീസി ബോക്സ് ഓഫിസിൽ നിന്ന് നേടിയത്. ആഗോളതലത്തിൽ 12,601 കോടി രൂപയാണ് നേടിയത്.

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് മാറ്റുന്നത്; കേന്ദ്രത്തിന്‍റെ ഇടപെടൽ തേടുമെന്ന് കേരളം

യുവാക്കളെ ‘പാറ്റകളാക്കി’ മാറ്റാൻ വിദേശശക്തികൾ ശ്രമിക്കുന്നുവെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

സിഎംആർഎൽ കേസിൽ മുഖ്യമന്ത്രി സതീശൻ മൗനം പാലിക്കുന്നു; യുഡിഎഫിനും പങ്ക്: കെ. സുരേന്ദ്രൻ

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാവില്ല, കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും

പുൽവാമ ഭീകരാക്രമണക്കേസ്: പ്രതി ഇൻഷ ജാന്‍റെ ജാമ്യാപേക്ഷ തള്ളി പ്രത്യേക എൻഐഎ കോടതി