നോറ ഫത്തേഹി

 
Entertainment

പ്രിയ ടീമിന്‍റെ തോൽവി താങ്ങാനായില്ല; മൊറോക്കോയുടെ ചുവപ്പൻ ജേഴ്സിയിൽ പൊട്ടിക്കരഞ്ഞ് നടി നോറ ഫത്തേഹി| Video

മൊറോക്കോയുടെ ചുവപ്പൻ ജേഴ്സി ധരിച്ച് ഗ‍്യാലറിയിലിരുന്ന് ടീമിനെ പിന്തുണച്ചെങ്കിലും മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ നടിക്ക് കണ്ണീർ അടക്കാനായില്ല

Aswin AM

ഫ്രാൻസിനെതിരായ ലോകകപ്പ് മത്സരത്തിൽ പരാജയപ്പെട്ട് മൊറോക്കോ പുറത്തായതിൽ കണ്ണീർ അടക്കാനാവാതെ ബോളിവുഡ് നടി നോറ ഫത്തേഹി. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ സോഷ‍്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.

ലോകകപ്പ് മത്സരം കാണാൻ യുഎസിലെ മസാച‍്യുസെറ്റ്സിലെ ബോസ്റ്റൺ സ്‌റ്റേഡിയത്തിൽ‌ നിന്ന് നടി കരയുന്നതും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആശ്വസിപ്പിക്കുന്നതുമാണ് പുറത്തുവന്ന വിഡിയോയിൽ നിന്നും കാണാനാവുന്നത്.

മൊറോക്കോയുടെ ചുവപ്പൻ ജേഴ്സി ധരിച്ച് ഗ‍്യാലറിയിലിരുന്ന് ടീമിനെ പിന്തുണച്ചെങ്കിലും മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ നടിക്ക് കണ്ണീർ അടക്കാനായില്ല. ക‍്യാനഡയിലാണ് താരം ജനിച്ചതെങ്കിലും നോറയുടെ മാതാപിതാക്കൾ മൊറോക്കോ സ്വദേശികളാണ്. ഇതിനാലാണ് നടി മൊറോക്കോയ്ക്ക് ലോകകപ്പിൽ പിന്തുണ നൽകിയത്. മൊറോക്കോയുടെഎല്ലാ അന്താരാഷ്ട്ര മത്സരങ്ങൾ കാണാനും നടി പോകാറുണ്ട്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം