ജിസ് ജോയിയും ആസിഫ് അലിയും ഒരുമിക്കുന്ന ആറാമത്തെ ചിത്രം, കോട്ടയം ബെൽറ്റ്.

 
Entertainment

'കോട്ടയം ബെൽറ്റ്' തൃശൂരിൽ തുടങ്ങി; ജിസ് ജോയ് - ആസിഫ് അലി വീണ്ടും

ആസിഫ് അലി – ജിസ് ജോയ് കൂട്ടുകെട്ടിന്റെ ആറാം ചിത്രം തൃശൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു; കൊച്ചിയിൽ നടന്ന പ്രഖ്യാപനത്തിന് പിന്നാലെ ആരാധകർ വലിയ പ്രതീക്ഷയിൽ

Entertainment Desk

മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒരുമിക്കുന്ന ചിത്രം 'കോട്ടയം ബെൽറ്റ്' ചിത്രീകരത്തിന് തൃശൂരിൽ തുടക്കമായി. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിലാണ് നടത്തിയത്. മീശപിരിച്ച് കലിപ്പ് ലുക്കിലുള്ള ആസിഫിന്‍റെ മേക്കോവറുമായി ഇറങ്ങിയ മോഷൻ പോസ്റ്റർ ഇതിനകം ശ്രദ്ധ നേടിയിരുന്നു. ഒരുപിടി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച നടനും സംവിധായകനും വീണ്ടും ഒന്നിച്ചെത്തുമ്പോള്‍ പ്രേക്ഷകരും ഏറെ പ്രതീക്ഷയിലാണ്.

പൂജ ചടങ്ങിൽ സംവിധായകനും എഴുത്തുകാരും താരങ്ങളും ചേർന്ന് വിളക്ക് കൊളുത്തി. പ്രശസ്ത എഴുത്തുകാരൻ സന്തോഷ് എച്ചിക്കാനം സ്വിച്ച് ഓൺ ചെയ്തു. ആസിഫ് അലിയുടെ മക്കള്‍ ആദവും ഹയയും ചേർന്ന് ഫസ്റ്റ് ക്ലാപ്പടിച്ചു. ബൈസൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും, ഇന്നലെ വരെ, തലവൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി - ജിസ് ജോയ് ടീം ഒന്നിക്കുന്ന ആറാം ചിത്രമാണിത്. 'കിഷ്‌കിന്ധ കാണ്ഡ'ത്തിനുശേഷം ആസിഫ് അലിയും വിജയരാഘവനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, കാളീഷ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ടി ആർ ഷംസുദ്ദീൻ, വേണു ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും സുരേഷ് ഗോപാലാണ് നിർവഹിക്കുന്നത്.

ബോബി കുര്യൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, ജഗദീഷ്, വിഷ്ണു അഗസ്ത്യ, സാന്ദ്ര ചന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, രഞ്ജിത്ത് ശേഖർ, ജിനു ജോസഫ്, ശ്രീകാന്ത് മുരളി, ജിതേഷ് റേച്ചൽ സാമുവൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: ബിനേന്ദ്ര മേനോൻ, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റിങ്: സൂരജ് ഇ.എസ്., ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ ബോബി ആൻഡ് സഞ്ജയ്.

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

ഉപരാഷ്ട്രപതിയുടെ സന്ദർശനം: ഗതാഗത നിയന്ത്രണത്തിൽ എറണാകുളം കുരുങ്ങും

ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിൽ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; ഡ്രൈവറും കണ്ടക്റ്ററും പിടിയിൽ

അങ്കിത് ബല്യാൻ കൊലക്കേസ്; യുപിയിൽ പൊലീസ് ഏറ്റുമുട്ടലിൽ രണ്ട് ഷാർപ്പ് ഷൂട്ടർമാർ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു