നൈല ഉഷ
ഒരിടവേളയ്ക്ക് ശേഷം ജയസൂര്യയും നൈല ഉഷയും ഒന്നിച്ചെത്തുന്ന ചിത്രമാണ് മായന്‍. പുണ്യാളന്‍ അഗര്‍ബത്തീസില്‍ ഭാര്യയും ഭര്‍ത്താവുമായെത്തി കൈയടി നേടിയ ജോഡിയാണ് ഇരുവരും. മായനിലും ഭാര്യയും ഭര്‍ത്താവുമായാണ് ഇരുവരുമെത്തുന്നത്. മായനിലേക്കുള്ള തന്‍റെ എൻട്രയെക്കുറിച്ച് സംസാരിക്കുകയാണ് നൈല ഉഷ.
ഈ സിനിമയിലേത്തുമ്പോൾ എന്‍റെ എറ്റവും വലിയ ധൈര്യം ജയസൂര്യ എന്ന സുഹൃത്താണ്. പുണ്യാളന്‍ അഗര്‍ബത്തീസിന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്ന സിനിമയാണിത്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാന്‍ ഒരിക്കലും ഡിഫറന്‍റ് ആയൊരു ഭാര്യ ആകത്തേയില്ല. വളരെയധികം സ്‌നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനില്‍ നിങ്ങള്‍ എങ്ങനെ കണ്ടുവോ, അതേ പോലെ അദ്ദേഹത്തിന്‍റെ കൂടെ നില്‍ക്കുന്നൊരു ഭാര്യയായിട്ടാണ് ഈ സിനിമയിലും ഞാന്‍ അഭിനയിക്കുന്നത്.' എന്നാണ് സിനിമയുടെ ട്രെയിലർ ലോഞ്ചിൽ നൈല പറഞ്ഞത്.
പിന്നാലെ പുണ്യാളൻ അഗർബത്തീസ് 2 ൽ ഇല്ലാതിരുന്നതിന്‍റെ കാരണത്തെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ അത് നിങ്ങൾ ജയേട്ടനോട് ചോദിക്കൂ എന്നാണ് നൈല പറഞ്ഞത്. എന്നാൽ ജയസൂര്യ അതിന് സംവിധായകനോട് ചോദിക്കാനെ പറയൂ എന്നും അവർ പറഞ്ഞു.
"സത്യത്തിൽ പുണ്യാളൻ അഗർബത്തീസ് 2 ന്‍റെ കഥ എന്നോട് പറഞ്ഞപ്പോ ആ തിരക്കഥ എനിക്ക് ഇഷ്ടമായില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞതു കൊണ്ട് അവര്‍ എന്നെ പടമാക്കിയതാണ്'' എന്നാണ് നൈല ഉഷ തമാശരൂപേണ പറയുന്നത്.