അഞ്ചാം ദിനത്തിൽ സിനിമയിൽ നായിക ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ

 
Entertainment

അഞ്ചാം ദിനത്തിൽ സിനിമയിൽ നായിക ഇരുപത്തെട്ടാം ദിനം നൂൽകെട്ട് സിനിമാസെറ്റിൽ

നിവിൻ പോളി നായകനും ലിജോമോൾ നായികയു മാകുന്ന ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്.

Megha Ramesh Chandran

പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ അഖിൽ യശോധരന്‍റെ കുഞ്ഞ് രുദ്രക്കാണ് ഈ അപൂർവ്വ ഭാഗ്യം ലഭിച്ചിരിക്കുന്നത്. മാജിക്ക് ഫെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ബോബി സഞ്ജയിയുടെ തിരക്കഥയിൽ, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബോബിഗേൾ എന്ന ചിത്രത്തിലാണ് ബേബി രുദ്ര കേന്ദ്ര കഥാപാത്രമായ ബേബി ഗേളിനെ അവതരിപ്പിക്കുവാനുള്ള സൗഭാഗ്യം ലഭിച്ചത്.

നിവിൻ പോളി നായകനും ലിജോമോൾ നായികയു മാകുന്ന ചിത്രത്തിൽ ഒരു പിടി ശ്രദ്ധേയരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവുമുണ്ട്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ ബേബി ഗോൾ ആകുന്നത് രുദ്രയാണ്. തിരുവനന്തപുരത്താണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിച്ചത്. ചിത്രീകരണം നടന്നു വരുന്നതിനിടയിലാണ് കുഞ്ഞിന്‍റെ നൂലുകെട്ടിന്‍റെ ദിവസമെത്തുന്നത്. നമ്മുടെ നായികയുടെ നൂലുകെട്ട് ഗംഭീരമാക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളിയാണ്.

കവടിയാർ ലയൺസ് ക്ലബ്ബിലായിരുന്നു ഈ ചടങ്ങ് സംഘടിപ്പിച്ചത്. എഴുതി വച്ചിരുന്ന രുദ്ര എന്ന പേര് ആദ്യം ചൊല്ലി വിളിച്ചത് സംവിധായകൻ അരുൺ വർമ്മ, ലിജോമോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവർ ചേർന്നായിരുന്നു.

ഈ ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഹെഡും എക്സിക്കുട്ടീവ് പ്രൊഡ്യൂസറുമാണ് അഖിൽ യശോധരൻ. നിവിൻ പോളിയും അണിയറപ്രവർത്തകരും ഒത്തുചേർന്നതോടെ അവിസ്മരണീയമായ ചടങ്ങായി മാറി. ഈ നൂലുകെട്ട്'

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ