ഒരു തനി നാടൻ കോമഡി ഡ്രാമ, 'ഓട്ടംതുള്ളൽ' ജൂലായ് 24ന് തിയെറ്ററുകളിൽ

 
Entertainment

ഒരു തനി നാടൻ കോമഡി ഡ്രാമ, 'ഓട്ടംതുള്ളൽ' ജൂലായ് 24ന് തിയെറ്ററുകളിൽ

ജി. മാർത്താണ്ഡൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

Manju Soman

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് അനൗൺസ് ചെയ്തു. ജൂലൈ 24ന് ഗുഡ് ഫെലോസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ തുടങ്ങിയ വൻ താരനിരയാണ് ഒന്നിക്കുന്നത്.

ആദ്യാ പ്രസാദ് അവതരിപ്പിക്കുന്ന ഈ ചിത്രം ജികെഎസ് പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമിക്കുന്നത്. ഹിരൺ മഹാജനും, ജി. മാർത്താണ്ഡനുമാണ് എക്സികുട്ടീവ് പ്രൊഡ്യൂസേർസ് . സാധാരണക്കാർ താമസിക്കുന്ന ഗ്രാമത്തിൽ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിന്‍റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ് .കെ.യു,ബിനു ശിവറാം, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടി അഖിൽ ജെറോം, ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത്‌യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ .കെ. ജയദീഷ്, ചിത്രാ നായർ, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ, ബേബി റിഹരാജ് എന്നിവർ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ബിനു ശശി റാമിന്‍റേതാണ് തിരക്കഥ. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ബി.കെ. ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യാ സുരേഷ് മേനോൻ എന്നിവർ ഗാനങ്ങൾ രചിച്ചിരിക്കുന്നു. രാഹുൽ രാജിന്‍റേതാണ് സംഗീതം. പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിങ്ങും നിർവഹിക്കുന്നു. കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ .സി. ചന്ദ്രൻ, കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, അസോസിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ, പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്. മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ.

ഹൃദ്രോഗിയെന്ന് പറഞ്ഞിട്ടും ക്രൂരമായി മർദിച്ചു; 13 കാരിയുടെ വ്യാജ പീഡന പരാതിയിൽ പൊലീസ് അറസ്റ്റുചെയ്ത യുവാവ് നിയമനടപടിക്ക്

"23 വർഷമായി നിങ്ങളെന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്"; ഒട്ടും മോശമല്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

"മുരുഗൻ ജനിച്ചത് ഉത്തരേന്ത്യയിൽ"; തമിഴ്നാട്ടിൽ‌ കത്തിപ്പടർന്ന് വിവാദം!

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: നിർണായക ട്രസ്റ്റ് യോഗം ചേരുന്നു

"പറയാൻ ഒത്തിരിയുണ്ട്, 10 പേർക്ക് ഞാൻ ആ പോസ്റ്റർ അയച്ചത് കാണിച്ചുതരാൻ പറ്റുമോ?"; വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ