മഹിറ ഖാൻ

 
Entertainment

രണ്ടാം തവണ അമ്മയാകാനൊരുങ്ങി 'റയീസിലെ' നായികയായ പാക്കിസ്ഥാൻ നടി മഹിറ ഖാൻ

ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് മഹിറ സന്തോഷവാർത്ത അറിയിച്ചത്

Sarath Nath MS

2017ൽ ഷാരൂഖ് ഖാൻ നായകനായ ‘റയീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പാക്കിസ്ഥാൻ നടി മഹിറ ഖാൻ വീണ്ടും അമ്മയാകാനൊരുങ്ങുന്നു. രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ഒരുങ്ങുന്ന വിവരം 41കാരിയായ മഹിറ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഞായറാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിലൂടെയാണ് മഹിറ സന്തോഷവാർത്ത അറിയിച്ചത്. ബേബി ബംപ് പ്രദർശിപ്പിച്ചുള്ള ചിത്രത്തിനൊപ്പം, ‘‘നമ്മൾ പദ്ധതികൾ തയ്യാറാക്കുന്നു... എന്നാൽ ദൈവത്തിന് മറ്റൊരു പദ്ധതിയുണ്ട്’’ എന്ന കുറിപ്പും താരം പങ്കുവച്ചു.

2023 ഒക്റ്റോബറിലായിരുന്നു നടൻ സലീം കരീമുമായുള്ള മഹിറയുടെ രണ്ടാം വിവാഹം. നേരത്തെ അലി അസ്കാരിയുമായി വിവാഹിതയായിരുന്ന മഹിറയ്ക്ക് ആ ബന്ധത്തിൽ അസ്ലാൻ അസ്കാരി എന്ന മകനുണ്ട്. പിന്നീട് ഇരുവരും വിവാഹമോചിതരായി.

‘ബോൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിൽ മഹിറയുടെ അരങ്ങേറ്റം. എന്നാൽ ‘ഹംസഫർ’ എന്ന ടെലിവിഷൻ പരമ്പരയിലെ വേഷമാണ് താരത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തത്. പിന്നീട് ‘നീലോഫർ’ എന്ന ചിത്രത്തിലും മഹിറ അഭിനയിച്ചു.

റയീസിന് പിന്നാലെ ബോളിവുഡിൽ കൂടുതൽ സിനിമകളിൽ അഭിനയിക്കാനിരുന്നെങ്കിലും ഉറി ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ താരങ്ങൾക്ക് ഹിന്ദി സിനിമാ മേഖലയിലുണ്ടായ വിലക്കിനെ തുടർന്ന് അവസരങ്ങൾ നഷ്ടപ്പെട്ടു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാക്കിസ്ഥാൻ കലാകാരന്മാരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയന്‍റെ മരണത്തിൽ കേസെടുത്ത് സിബിഐ; പ്രതിപട്ടികയിൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകൻ ആദിത്യ താക്കറെയും

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെലോ അലർട്ട്

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച