നിതേഷ് തിവാരിയുടെ രാമായണം നവംബർ 5ന് തിയെറ്ററുകളിൽ; പാക്കിസ്ഥാനിൽ ആഘാഷമാക്കി ഹിന്ദുക്കൾ| Video

 
Entertainment

നിതേഷ് തിവാരിയുടെ 'രാമായണം' നവംബർ 5ന് തിയെറ്ററുകളിൽ; പാക്കിസ്ഥാനിൽ ആഘാഷമാക്കി ഹിന്ദുക്കൾ| Video

സുമിത് ചാംഗ്ര എന്ന യൂട‍്യൂബറാണ് പാക്കിസ്ഥാനിൽ രാമായണം എന്ന ചിത്രത്തെ ആഘോഷമാക്കി മാറ്റുന്ന ഹിന്ദുക്കളുടെ വിഡിയോ പങ്കുവച്ചത്

Entertainment Desk

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ 4,000 കോടി രൂപ ബിഗ് ബജറ്റിലൊരുങ്ങി 2026 നവംബർ 5ന് തിയെറ്റർ റിലീസിന് തയാറെടുക്കുന്ന ചിത്രമാണ് 'രാമായണം'. ഇപ്പോഴിതാ ദീപാവലിക്കൊപ്പം രാമായണം എന്ന ചിത്രത്തെയും ആഘോഷമാക്കുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളുടെ വിഡിയോയാണ് ഇപ്പോൾ സോഷ‍്യൽ മീഡിയയിൽ വൈറലാകുന്നത്. സുമിത് ചാംഗ്ര എന്ന യൂട‍്യൂബറാണ് ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ അടക്കം പങ്കുവച്ചത്.

കറാച്ചിയിലെ തെരുവുകളിൽ രൺബീർ കപൂറിന്‍റെയും സായ് പല്ലവിയുടെയും ചിത്രങ്ങൾ അടങ്ങുന്ന സിനിമയുടെ പോസ്റ്ററുകൾ കൈയിലേന്തി ദോളിന് നൃത്തം ചെയ്യുന്ന സ്ത്രീകളെ വിഡിയോയിൽ കാണാം. ഇതുകൂടാതെ അവർ ജയ് ശ്രീറാം വിളിക്കുന്നതും വിഡിയോയിൽ വ‍്യക്തമാണ്. ചിത്രം സൂപ്പർ ഹിറ്റായി മാറട്ടെയെന്ന് അവരിലൊരാൾ ആശംസിച്ചു. സിനിമ തിയെറ്ററിലെത്തുമ്പോൾ എല്ലാവരും കാണണമെന്നാണ് ഇവർ പറ‍യുന്നത്.

അതേസമയം, ഓസ്കർ ജേതാക്കളായ സംഗീതസംവിധായകരായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മർയും ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. നമിത് മൽഹോത്രയുടെ നിർമാണത്തിൽ ഒരുങ്ങുന്ന 'രാമായണം' രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകരിലെത്തുക. ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായി എത്തുമ്പോൾ സായി പല്ലവി സീതയുടെ വേഷവും യഷ് രാവണന്‍റെ കഥാപാത്രവും അവതരിപ്പിക്കുന്നു. ചിത്രത്തിൽ രാമനായി വേഷമിടുന്ന രൺ‌ബീർ കപൂറിന് രണ്ട് ഭാഗങ്ങളിലുമായി 150 കോടി രൂപ പ്രതിഫലമായി നൽകിയെന്നാണ് മാധ‍്യമ റിപ്പോർട്ടുകൾ.