പാൻ-ഇന്ത്യ റിയാലിറ്റി ഷോ 'ബിഗ് പിച്ചർ' ഉടൻ

 
Entertainment

പാൻ-ഇന്ത്യ റിയാലിറ്റി ഷോ 'ബിഗ് പിച്ചർ' ഉടൻ

15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമിക്കുന്നതാണ് പ്രത്യേകത

Namitha Mohanan

ഗാമൻ സ്പോർട്സ് ആൻഡ് എന്‍റർടെയിൻമെന്‍റ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ‘ബിഗ് പിച്ചർ’ എന്ന പാൻ-ഇന്ത്യ റിയാലിറ്റി ഷോ ഉടൻ ആരംഭിക്കും. സിനിമ നിർമ്മാണത്തിന്‍റെ നിയന്ത്രണം നേരിട്ട് പ്രേക്ഷകരുടെ കൈകളിലെത്തിക്കുന്ന ഈ ഷോ ജിയോഹോട്ട്സ്റ്റാറിൽ അഞ്ചു ഭാഷകളിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.

15 ആഴ്ച നീളുന്ന ഈ ഷോയിൽ പ്രേക്ഷകർ തന്നെ കഥാകൃത്തുക്കളായും സംവിധായകരായും അഭിനേതാക്കളായും മാറി ഒരു ഫീച്ചർ സിനിമ നിർമിക്കുന്നതാണ് പ്രത്യേകത. രാജ്യത്തുടനീളം നിന്നുള്ള കഥകളും ഓഡിഷനുകളും സംഗീതവും ഉൾക്കൊള്ളുന്ന 'സ്റ്റാർബോർഡ്' യും മികച്ചവരെ തിരഞ്ഞെടുത്ത് സിനിമയുടെ രൂപരേഖ തയ്യാറാക്കുന്ന 'മദർബോർഡ്'യും ഷോയുടെ പ്രധാന ഘടകങ്ങളാണ്.

സിനിമയെ വിലയിരുത്തുന്ന പ്രേക്ഷകർക്ക് അതിന്റെ യഥാർത്ഥ പ്രക്രിയ അനുഭവിക്കാൻ അവസരം നൽകുകയാണ് ‘ബിഗ് പിച്ചറെന്ന് ഗാമൻ സ്പോർട്സ് ആൻഡ് എന്‍റർടെയിൻമെന്‍റിന്‍റെ പ്രൊഡ്യൂസർ ആർ.എ.വി പറഞ്ഞു. മലയാളം പതിപ്പ് അവതരിപ്പിക്കുന്നത് നടൻ ഇന്ദ്രജിത് സുകുമാരനാണ്​. താൽപര്യമുള്ളവർക്ക് www.bigpitchure.in വഴിയോ മൊബൈൽ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്യാം. ഓഡിഷനുകൾ ഏപ്രിൽ 30 മുതൽ കൊച്ചിയിലെ ഒബറോൺ മാളിൽ ആരംഭിക്കും.

https://youtu.be/QdQ9Lk9uUdQ?si=cv--aO-6jrdB_RyJ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; കേന്ദ്രത്തിനു പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി

വിഴിഞ്ഞത്തുനിന്ന് കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം; കണ്ടെയ്‌നറുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി | Video

പരീക്ഷാ ക്രമക്കേട്; കർണാടകത്തിൽ 21 ഇടങ്ങളിൽ ഇഡി റെയ്ഡ്

അരുണാചൽ പ്രദേശ് സ്വദേശിയുടെ മരണം: എംഎ എഞ്ചീനിയറിങ് കോളെജിൽ വിദ്യാർഥി സമരം ശക്തം

"നാഥുറാം ഗോഡ്സെ സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു"; വെളിപ്പെടുത്തലുമായി സവർക്കറുടെ കൊച്ചുമകൻ