പാർവതി തിരുവോത്ത് ആദ‍്യമായി പൊലീസ് വേഷത്തിലെത്തിയ 'പ്രഥമ ദൃഷ്ട‍്യാ കുറ്റക്കാർ' ഒടിടിയിൽ; എവിടെ കാണാം?

 
Entertainment

പാർവതി തിരുവോത്ത് ആദ‍്യമായി പൊലീസ് വേഷത്തിലെത്തിയ 'പ്രഥമ ദൃഷ്ട‍്യാ കുറ്റക്കാർ' ഒടിടിയിൽ; എവിടെ കാണാം?

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്

Aswin AM

ഷഹദ് സംവിധാനം ചെയ്ത് പാർവതി തിരുവോത്ത്, വിജയരാഘവൻ, മാത‍്യു തോമസ് എന്നിവർ പ്രധാന വേഷത്തിലെത്തിയ പ്രഥമ ദൃഷ്ട‍്യാ കുറ്റക്കാർ എന്ന ചിത്രം ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്‍റെ സ്ട്രീമിങ്. തിയെറ്ററിൽ റിലീസ് ചെയ്ത സമയം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറിയ ചിത്രം ബോക്സ് ഓഫിസിൽ നിന്നും 50 കോടി രൂപ കളക്ഷൻ വാരിയിരുന്നു.

പാർവതി ആദ‍്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം കൂടിയാണിത്. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിത കോൺസ്റ്റബിളിന്‍റെ ഔദ‍്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ‌, അസീസ് നെടുമങ്ങാട് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര‍്യം ചെയ്തിട്ടുണ്ട്. പി.എസ്. സുബ്രമണ‍്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.