പാർവതി തിരുവോത്ത്

 
Entertainment

കസബയെ വിമർശിച്ചതിന് ബലാംത്സംഗ ഭീഷണി വരെ വന്നു, കൊല്ലുമെന്നു പറഞ്ഞു; ദുരനുഭവങ്ങൾ വെളിപ്പെടുത്തി പാർവതി തിരുവോത്ത്

"എനിക്കെതിരായ വിമർശനങ്ങൾ സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തിന്‍റെ പ്രതിഫലനമാണ്"

Namitha Mohanan

2017 ലെ കസബ വിവാദത്തെക്കുറിച്ചും തനിക്ക് നേരിടേണ്ട വന്ന സൈബർ ആക്രമണം തന്നെ എത്രത്തോളം ബാധിച്ചുവെന്നും വെളിപ്പെടുത്തി നടി പാർവതി തിരുവോത്ത്. തനിക്കെതിരായ വിമർശനങ്ങൾ സമൂഹത്തിൽ വേരൂന്നിയ പുരുഷാധിപത്യത്തിന്‍റെ പ്രതിഫലനമാണെന്നും പാർവതി രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

കസബയിൽ മമ്മൂട്ടിയുടെ സംഭാഷണങ്ങൾ സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ളതെന്ന പാർവതിയുടെ പ്രതികരണത്തിന് പിന്നാലെ വലിയ തോതിലുള്ള അധിക്ഷേപങ്ങളാണ് നടിക്കെതിരേ ഉയർന്നത്. തനിക്കെതിരേ ബലാത്സംഗ ഭീഷണിയും വധഭീഷണിയും വരെ ലഭിച്ചിരുന്നതായി പാർവതി പറയുന്നു. അന്ന് പരാതി നൽകുകയും 2 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നതായി പാർവതി പറയുന്നു.

ആ പ്രശ്നം കൊണ്ട് തന്നിൽ നിന്ന് നിരവധി പേർ അകന്നുപോയതായും തനിച്ചായെന്ന് ബോധ്യപ്പെടതായും നടി പറയുന്നു. എന്നാൽ സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാനും മാനസികമായി സ്വയം കരുത്താർജിക്കാനും ആ സമയം സഹായിച്ചെന്നും നടി പറയുന്നു. ആദ്യമൊക്കെ തന്‍റെ കരിയർ പോയാലും സാരമില്ലെന്നാണ് ചിന്തിച്ചിരുന്നത്. എന്നാൻ താൻ പോരാടിയെന്നും ഇനിയും അവസാന നിമിഷം വരെ പോരാടുമെന്നും താരം പറഞ്ഞു.