നിഖില വിമൽ

 

file

Entertainment

"പടം പൊട്ടിയാലെന്താ, നാ‍യിക എയറിലായില്ലേ!" നിഖില വിമലിന് ട്രോളോട് ട്രോൾ

പെണ്ണുകേസ് എന്ന് ചിത്രം ഒടിടിയിലെത്തിയതിനു പിന്നാലെയാണ് നിഖിലയുടെ പുച്ഛം വീണ്ടും ചർച്ചയാവുന്നത്

Namitha Mohanan

നിഖില വിമൽ കേന്ദ്ര കഥാപത്രമായി ജനുവരിയിൽ പുറത്തിറങ്ങിയ ചിത്രമാണ് പെണ്ണുകേസ്. സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ റിലീസ് ചെയ്തിരിക്കുകയാണ്. എന്നാൽ, ഒടിടിയിൽ ചിത്രത്തിന് മോശം അഭിപ്രായമാണ്. സിനിമയുടെ കഥക്കെതിരേയാണ് പ്രധാന വിമർശനം. ഒപ്പം, നിഖില വിമലിന്‍റെ അഭിമുഖങ്ങളിൽ പതിവുള്ള പുച്ഛം ട്രോളുകൾക്കും വഴിവച്ചു.

നിഖില വിമൽ പുച്ഛം സ്റ്റാറാണെന്നാണ് ട്രോളുകൾ. സിനിമയിൽ പൊലീസ് പിടിക്കുമ്പോഴും കല്യാണം കഴിക്കുമ്പോഴും, എന്തിന് കരയുമ്പോഴും പുച്ഛമാണെന്നാണ് വിമർശനം. പുച്ഛം സ്റ്റാർ നിഖില വിമൽ‌ എന്നാണ് നെറ്റിസൻസ് നിഖിലയ്ക്കു നൽകിയിരിക്കുന്ന പുതിയ പേര്. പുച്ഛത്തിന്‍റെ ബ്രാൻഡ് അംബാസഡറാണ് വിമലയെന്നും വിമർശനങ്ങളുയരുന്നു.

നിഖലയ്ക്ക് എപ്പോഴത്തെയും പോലെ സിനിമയുടെ ആദ്യാവസാനം ഒരേ എക്സ്പ്രഷനാണെന്നും പലരും പ്രതികരിക്കുന്നുണ്ട്. ചിത്രത്തിൽ വിവാഹ തട്ടിപ്പുകാരിയായാണ് നിഖില എത്തുന്നത്. പടം പൊട്ടിയാലെന്താ, നിഖില എയറിലായല്ലോ എന്നാണ് ട്രോളന്മാർ പറയുന്നത്.