വൈറൽ വിഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ, ഉണ്ണി മുകുന്ദൻ

 
Entertainment

പരസ്യമായി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കൾ, പെരുമ്പാവൂരിലെ വിഡിയോ പൊലീസിന് അയച്ച് ഉണ്ണി മുകുന്ദൻ, അറസ്റ്റ്

പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയിൽ കാണുന്നത്

Manju Soman

കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ വൈറലായ വിഡിയോ ആണ് പെരുമ്പാവൂരിൽ നിന്നുള്ളത്. പരസ്യമായി ലഹരി കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയിൽ കാണുന്നത്. പെരുമ്പാവൂരിലെ ഞായറാഴ്ചകൾ എന്ന് പറഞ്ഞ് പെരുമ്പൂവൂർ സ്റ്റോറീസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ഈ വിഡിയോ പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുക‍യാണ് നടൻ ഉണ്ണി മുകുന്ദൻ.

വിഡിയോ ഉണ്ണി മുകുന്ദൻ ഇൻസ്റ്റഗ്രാം മെസേജിലൂടെ പൊലീസിന് അയക്കുകയായിരുന്നു. പിന്നാലെ നോട്ടഡ് എന്ന് പൊലീസ് മറുപടി നൽകി. വൈകാതെ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ ചിത്രവും പൊലീസ് താരത്തിന് അയച്ചുകൊടുത്തു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. കേരള പൊലീസിന് നന്ദി എന്ന് കുറിച്ചുകൊണ്ട് താരം പോസ്റ്റ് പങ്കുവച്ചു.

ഞെട്ടിക്കുന്ന വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പൊതു സ്ഥലത്തുവച്ച് സിറിഞ്ച് വഴി മയക്കുമരുന്ന് കുത്തിവയ്ക്കുന്ന യുവാക്കളെയാണ് വിഡിയോയിൽ കാണുന്നത്. സിറിഞ്ച് കൈയിൽ വച്ചുകൊണ്ട് ഇയാൾ നടന്നുപോകുന്നതും വിഡിയോയിലുണ്ട്. മാത്രമല്ല കൂട്ടംകൂടി നിന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഉപയോഗിച്ച സിറിഞ്ച് പോക്കറ്റിൽ സൂക്ഷിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

കൊച്ചി മെട്രൊയുടെ രഹസ്യരേഖകൾ ചോർന്ന സംഭവം; കേസെടുത്ത് പൊലീസ്

സഹപ്രവർത്തകയെ പീഡിപ്പിച്ചെന്ന കേസ്; തരുൺ തേജ്പാൽ കീഴടങ്ങി

സുകുമാരൻ നായരെ സന്ദർശിച്ച് വിദ്യാഭ്യാസ മന്ത്രി; എൻഎസ്എസ് ആസ്ഥാനത്ത് അരമണിക്കൂർ കൂടിക്കാഴ്ച

ഇറാൻ ജയിലിൽ മരണം കാത്ത് 8 സ്ത്രീകൾ, ഈ വർഷം നടപ്പാക്കിയത് 950 വധശിക്ഷകൾ; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മിഷൻ

കേദാർനാഥിൽ മണ്ണിടിച്ചിൽ; തീർഥാടകൻ മരിച്ചു