പിയൂഷ് മിശ്ര

 
Entertainment

"മദ്യ ലഹരിയിൽ ഞാൻ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിരുന്നു, അമ്മയെ ഉപദ്രവിച്ചു": തുറന്നു പറഞ്ഞ് പിയൂഷ് മിശ്ര

മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന അവസരത്തിൽ പൊറുക്കാനാവാത്ത പലതും ചെയ്തിട്ടുണ്ട്

Manju Soman

മദ്യപാനത്തെ തുടർന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞ് നടനും കവിയും സംഗീത സംവിധായകനുമായ പിയൂഷ് മിശ്ര. മദ്യലഹരിയിൽ സ്ത്രീകളെ ഫോൺ വിളിച്ച് താൻ അശ്ലീലം പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം തുറന്നു പറഞ്ഞത്. കൂടാതെ അമ്മയെ ഉപദ്രവിച്ചിരുന്നതായും പിയൂഷ് മിശ്ര കൂട്ടിച്ചേർത്തു.

ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിലാണ് ജീവിതത്തിലെ ഇരുണ്ട കാലത്തേക്കുറിച്ച് പിയൂഷ് മിശ്ര തുറന്നുപറഞ്ഞത്. മദ്യപിച്ച് ലക്കുകെട്ടിരിക്കുന്ന അവസരത്തിൽ പൊറുക്കാനാവാത്ത പലതും ചെയ്തിട്ടുണ്ട്. പിന്നീട് അതേക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ അങ്ങനെയല്ല എന്ന് തോന്നുമായിരുന്നു. ആ അമ്മയുമായി പ്രശ്നമുണ്ടാക്കിയിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മദ്യലഹരിയിൽ അവരോട് വേദനിപ്പിക്കുന്ന പല കാര്യങ്ങളും പറഞ്ഞു.

"ഞാൻ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്. അടുത്ത ദിവസം രാവിലെ എനിക്ക് അവ ഓർമ്മ യുണ്ടാവില്ല. പിന്നീട് പലരും എന്നോട് ഞാൻ ഇത്തരം ഫോൺവിളികൾ നടത്തിയതായി എന്നോട് പറഞ്ഞു. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും. പക്ഷേ അവർ അതിൽ ഉറച്ചു നിൽക്കും. അപ്പോൾ ഞാൻ എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ഞാൻ ചെയ്യാൻ ഇഷ്ടപ്പെടാത്ത കാര്യങ്ങളാണ് ചെയ്തത്. - പിയൂഷ് മിശ്ര പറഞ്ഞു.

എന്നാൽ ജോലി ചെയ്യുന്ന സമയത്ത് താൻ ഒരിക്കലും മദ്യപിച്ചിട്ടില്ലെന്നും മിശ്ര വ്യക്തമാക്കി. മദ്യപിച്ച് ഞാൻ അഭിനയിച്ചിട്ടില്ല, അതുവരെ മദ്യപിച്ച് സെറ്റിൽ പോലും പോയിട്ടില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. വൈദ്യശാസ്ത്രത്തിനും പൂർണ്ണമായി സുഖപ്പെടുത്താൻ കഴിയാത്ത ഒരവസ്ഥ എന്നാണ് മദ്യപാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇത് ബാധിച്ചവർ പലപ്പോഴും അപകടം കാണാതെ പോകുന്നുണ്ടെന്നും മിശ്ര പറഞ്ഞു.

ആശ്വാസ മഴയില്ല; സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ പൂർണമായും പിൻവലിച്ചു

ബംഗാളിൽ ക്ഷേത്രത്തിൽ മീൻ കഴിച്ച് ബിജെപി മുഖ്യമന്ത്രി സുവേന്ദു അധികാരി

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

അധ്യാപകൻ മോശമായി സ്പർശിച്ചെന്ന് പരാതി, പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ഡ്രസിങ് റൂം വിവരങ്ങൾ ചോർന്നു? പാക്കിസ്ഥാൻ താരങ്ങളെ ചോദ്യം ചെയ്ത് സൈബർ ക്രൈം ഏജൻസി