സെൻസർ ചെയ്ത ഭാഗം തിയെറ്ററിൽ പ്രദർശിപ്പിച്ചു; മോളിവുഡ് ടൈംസിനെതിരേ കേസ്

 
Entertainment

സെൻസർ ചെയ്ത ഭാഗം തിയെറ്ററിൽ പ്രദർശിപ്പിച്ചു; മോളിവുഡ് ടൈംസിനെതിരേ കേസ്

സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ ചിത്രത്തിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്‍റെ പരാതിയിൽ പറയുന്നത്

Aswin AM

കൊച്ചി: സെൻസർ ചെയ്ത ഭാഗം തിയെറ്ററിൽ പ്രദർശിപ്പിച്ചതിന് മോളിവുഡ് ടൈംസ് എന്ന ചിത്രത്തിനെതിരേ കേസെടുത്തു. സെൻസർ ബോർഡിന്‍റെ പരാതിയിൽ സംവിധായകൻ, നിർമാതാവ്, ഡിസ്ട്രിബ‍്യൂറ്റർ, ഡിജിറ്റൽ ക്രിയേറ്റർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.

സെൻസർ ചെയ്ത അശ്ലീല സംഭാഷണങ്ങൾ ചിത്രത്തിൽ അതേപടി കേൾപ്പിച്ചുവെന്നാണ് സെൻസർ ബോർഡിന്‍റെ പരാതിയിൽ പറയുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത് നസ്ലിൻ മുഖ‍്യ വേഷത്തിൽ അഭിനയിച്ച് ജൂൺ‌ അഞ്ചിന് തിയെറ്ററിൽ റിലീസ് ചെയ്ത ചിത്രമാണ് മോളിവുഡ് ടൈംസ്.

സിനിമ സംവിധായകനാകണമെന്ന സ്വപ്നവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കഥാപാത്രത്തെയാണ് നസ്ലിൻ സ്ക്രീനിൽ അവതരിപ്പിച്ചിരിക്കുന്നത്. നസ്ലിനു പുറമെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഒന്നിലേറെ ചക്രവാതച്ചുഴികൾ; അതിതീവ്ര മഴ, എട്ട് ജില്ലകളിൽ റെഡ് അലേർട്ട്

ഫുക്കറ്റ്-ഡൽഹി എയർ ഇന്ത്യ വിമാനം ആകാശചുഴിയിൽപ്പെട്ടു; 12 പേർക്ക് പരുക്ക്

തൃഷക്കെതിരായ അധിക്ഷേപ പരാമർശം; ഉദയനിധിയെ സ്റ്റേഷൻ ജാമ്യത്തിൽ വിടാൻ കോടതി നിർദേശം

മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണം കാര്യമാക്കുന്നില്ല, കഴിച്ച ഭക്ഷണത്തിൻ്റെ കണക്കു പറയുന്നത് ശരിയല്ല; കെ. മുരളീധരൻ

വിമാനത്തിലെ ശുചിമുറിയിൽ കയറി പുക വലിച്ചു; മലയാളി അറസ്റ്റിൽ