പ്രദീപ് രംഗനാഥൻ

 
Entertainment

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാൻ പ്രദീപ് രംഗനാഥൻ; വാങ്ങുന്നത് വമ്പൻ പ്രതിഫലം

തെലുങ്ക് സംവിധായകനായ ചന്ദ്ര ശേഖർ യെലേറ്റിയുടെ ചിത്രത്തിലായിരിക്കും പ്രദീപ് വേഷമിടുന്നത്

Aswin AM

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തമിഴ് നടൻ പ്രദീപ് രംഗനാഥൻ. തെലുങ്ക് സംവിധായകനായ ചന്ദ്ര ശേഖർ യെലേറ്റിയുടെ ചിത്രത്തിലായിരിക്കും പ്രദീപ് വേഷമിടുന്നത്. എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദീപ് രംഗനാഥൻ ഈ ചിത്രത്തിന് വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചാ വിഷയം. 50 കോടി രൂപയാണ് ഈ ചിത്രത്തിന് പ്രതിഫലമായി വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

ലവ് ടുഡെ, ഡ്രാഗൺ, ഡ‍്യൂഡ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടതോടെ പ്രദീപിന് തെലുങ്കിൽ വലിയ ആരാധക വൃന്ദമുണ്ട്. കോളിവുഡിൽ നിലവിൽ വലിയ പ്രതിഫലം വാങ്ങുന്ന യുവ നടന്മാരിലൊരാളാണ് പ്രദീപ്.

ത്രില്ലർ ചിത്രങ്ങൾ പ്രേക്ഷകർക്ക് നൽകിയ ചന്ദ്രശേഖർ പ്രദീപിനെ എങ്ങനെ അവതരിപ്പിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രയാണം, സാഹസം, ചെക്ക് തുടങ്ങി ഒട്ടനവധി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ഡയറക്റ്ററാണ് ചന്ദ്ര ശേഖർ യെലേറ്റി. ലവ് ഇൻഷുറൻസ് കമ്പനി എന്ന ചിത്രമാണ് പ്രദീപിന്‍റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 10നാണ് തിയെറ്ററിൽ എത്തുന്നത്.

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി

2,700 രൂപയുടെ ക്യാൻസർ മരുന്ന് വിൽക്കുന്നത് 27,000 രൂപയ്ക്ക്, രോഗികൾ വീട് വിൽക്കേണ്ട അവസ്ഥയെന്ന് സുപ്രീംകോടതി

സിപിഎമ്മിനെ തകർക്കാനാവില്ല, രാഷ്ട്രീയപരമായും നിയമപരമായും നേരിടും; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ‍്യാപിച്ചതിൽ എം.വി. ഗോവിന്ദൻ