പ്രകമ്പനം ചിത്രീകരണം പൂർത്തിയായി

 
Entertainment

പ്രകമ്പനം ചിത്രീകരണം പൂർത്തിയായി

സാഗർ സൂര്യ, ഗണപതി പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നീതു ചന്ദ്രൻ

ക്യാംപസ് പശ്ചാത്തലത്തിൽ വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനംചെയ്യുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ ചിത്രീകരണം കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, കണ്ണൂരിലുമായി പൂർത്തിയായി. വ്യത്യസ്ഥ വിശ്വാസങ്ങളും ആചാരങ്ങളുമൊക്കെ നിലനിന്നു പോരുന്ന മൂന്നു സ്ഥലങ്ങളിൽ നിന്നും കൊച്ചിനഗരത്തിലെ ഒരു ക്യാംപസിൽ പഠിക്കാനെത്തുന്ന മൂന്നു ചെറുപ്പക്കാരുടെ വ്യക്തി ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ തികഞ്ഞ ഫാന്‍റസി ഹ്യൂമർ ജോണറിൽ അവതരിപ്പിക്കുക യാണ് ഈ ചിത്രത്തിലൂടെ വിജേഷ് പാണത്തൂർ ഈ ചിത്രത്തിലൂടെ.

നവരസ ഫിലിംസ്, ലഷ്മി നാഥ്, കിയേഷൻസ് എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഗണപതി പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് അലക്സാണ്ടർ , അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ശീതർസുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും ബാലതാരം ദേവാനന്ദുംപ്രധാന താരങ്ങളാണ്.

ശ്രീഹരിയുടേതാണു തിരക്കഥ, സംഗീതം - ബിബിൻ അശോകൻ, ഛായാഗ്രഹണം - ആൽബി, എഡിറ്റിംഗ് - സൂരജ്. ഈ എസ്.

ഒന്നര ദശാബ്ദത്തിനിടെ ഇതാദ്യമായി അമെരിക്കയിൽ ഒരേ ദിവസം മൂന്നു വധശിക്ഷകൾ

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: നിയമസഭാ മാർച്ചിൽ പങ്കെടുത്ത 300 പേർക്കെതിരേ കേസ്

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

ഇന്ത‍്യയുടെ ശ്രീലങ്കൻ പര‍മ്പര; മൂന്ന് സ്പിന്നർമാരെ കളത്തിലിറക്കുമെന്ന് മോർക്കൽ

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡിക്കും സർക്കാരിനും തിരിച്ചടി; ജാമ്യം റദ്ദാക്കണമെന്ന ഹർ‌ജി ഹൈക്കോടതി തള്ളി