തിയെറ്ററിൽ ചിരി പടർത്തിയ 'പ്രകമ്പനം' ഒടിടിയിലേക്ക്

 
Entertainment

തിയെറ്ററിൽ ചിരി പടർത്തിയ 'പ്രകമ്പനം' ഒടിടിയിലേക്ക്

ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം സീ5ലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ

Aswin AM

ഗണപതി, സാഗർ സൂര‍്യ, അൽ അമീൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത പ്രകമ്പനം എന്ന ചിത്രം ഒടിടിയിലേക്ക്. ഹൊറർ കോമഡി ഴോണറിൽ പുറത്തിറങ്ങിയ ചിത്രം സീ5ലൂടെ ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എന്ന് മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്ന കാര‍്യം വ‍്യക്തമല്ല.

ജനുവരി 30നാണ് ചിത്രം തിയെറ്ററിൽ റിലീസ് ചെയ്തത്. നാലാം വാരത്തിലും ചിത്രം കാണാൻ പ്രേക്ഷകർ എത്തുന്നുണ്ട്. ആഗോള ബോക്സ് ഓഫിസിൽ ചിത്രം 21.3 കോടി രൂപ കളക്ഷൻ നേടിയതായി നേരത്തെ നിർമാതാക്കൾ വ‍്യക്തമാക്കിയിരുന്നു. നവരസ ഫിലിംസും തമിഴ് സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും ചേർന്ന് നിർമിച്ച ചിത്രത്തിൽ ശീതൾ ജോസഫാണ് നായിക.

അതിതീവ്ര ന്യൂനമർദം, അർണാബ് ചുഴലിക്കാറ്റ്; മഴ തുടരും

'ഓപ്പറേഷൻ കളിക്കളം'; സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ‌ പരിശോധന

ഒടുവിൽ ആ സ്വപ്നം യാഥാർഥ്യമായി; മീരാഭായ് ചാനുവിന് വെള്ളി

ഭാര്യ ഉപേക്ഷിച്ചതിന്‍റെ പേരിൽ വിവാഹമോചനം; എന്നാലും ജീവനാംശം നൽകണമെന്ന് കോടതി

ചെന്നൈ സൂപ്പർ കിങ്സ് പരിശീലക സ്ഥാനത്തേക്ക് ആശിഷ് നെഹ്റയെ പരിഗണിച്ചെങ്കിലും അദ്ദേഹം നിരസിച്ചു; വെളിപ്പെടുത്തി മുൻ താരം