മായയുടെ കൈയും പിടിച്ച് അപ്പു; വിസ്മയക്കൊപ്പം 'തുടക്കം' കാണാനെത്തി പ്രണവ് മോഹൻലാൽ | Video

 
Entertainment

മായയുടെ കൈയും പിടിച്ച് അപ്പു; വിസ്മയക്കൊപ്പം 'തുടക്കം' കാണാനെത്തി പ്രണവ് മോഹൻലാൽ | Video

ആദ്യ പകുതി കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്

Namitha Mohanan

ആരാധകർ കാത്തിരുന്ന അരങ്ങേറ്റമായിരുന്നു വിസ്മയ മോഹൻലാലിന്‍റേത്. ഇപ്പോഴിതാ താരപുത്രിയുടെ അരങ്ങേറ്റമായി തുടക്കം തിയെറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ പകുതി കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

തുടക്കത്തിന്‍റെ ആദ്യ ഷോയ്ക്ക് വിസ്മയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരിക്കുകയാണ്. മായയുടെ കൈപിടിച്ച് തിയെറ്ററിലേക്കെത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അമ്മ സുചിത്രയും വിസ്മയക്കൊപ്പമുണ്ടായിരുന്നു.

തുടക്കം റിലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ വിസ്മയ നൽകിയ അഭിമുഖങ്ങളിലെല്ലാം മോഹൻലാലും സുചിത്രയും ഒപ്പമുണ്ടായിരുന്നു. അപ്പോഴെല്ലാം ഉയർന്ന ചോദ്യമായിരുന്നു പ്രണവ് എവിടെ എന്നത്. അതിനിടെയാണ് ആദ്യ ഷോ കാണാൻ അനുജത്തിക്കും അമ്മയ്ക്കുമൊപ്പം പ്രണവ് എത്തിയിരിക്കുന്നത്.

ജൂഡ് ആന്തണി സംവിധനം ചെയ്യുന്ന ചിത്രത്തിൽ അതിഥി വേഷത്തില്‍ മോഹന്‍ലാലുമെത്തുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മാതാവായ ആന്‍റണി പെരുമ്പാവൂരും, ചിത്രത്തിലൊരു പ്രധാന താരവും ആന്‍റണിയുടെ മകനുമായ ആശിഷ് ജോ ആന്‍റണിയും ആദ്യ ഷോയ്‌ക്കെത്തിയിട്ടുണ്ട്. സായ്ക്കുമാറും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്.

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

''ഇന്ത‍്യൻ ക്രിക്കറ്റിലെ കോഹിനൂർ വജ്രങ്ങൾ''; രോഹിത്തിനെയും കോലിയെയും പിന്തുണച്ച് മുൻ സെലക്റ്റർ

സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു; പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം