'പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ'; പള്ളിച്ചട്ടമ്പിയിൽ കാമിയോ റോളിൽ പൃഥ്വിരാജ്

 
Entertainment

'പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ'; പള്ളിച്ചട്ടമ്പിയിൽ കാമിയോ റോളിൽ പൃഥ്വിരാജ്, തിയെറ്ററിൽ കൈയടി

മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായികയായി എത്തുന്നത്

Aswin AM

ഡിജോ ജോസ് ആന്‍റണിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് മുഖ‍്യ വേഷത്തിലെത്തി കഴിഞ്ഞ ദിവസം തിയെറ്ററിലെത്തിയ ചിത്രമാണ് പള്ളിച്ചട്ടമ്പി. മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്ന ചിത്രത്തിൽ കയാദു ലോഹറാണ് നായികയായി എത്തുന്നത്. പൃഥ്വിരാജ് സുകുമാരൻ ചിത്രത്തിൽ കാമിയോ റോളിൽ എത്തുന്നുവെന്ന് നേരത്തെ തന്നെ അഭ‍്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഉറപ്പുണ്ടായിരുന്നില്ല.

ഇപ്പോൾ ചിത്രം തിയെറ്ററിലെത്തിയതോടെ അതിന് ഔദ‍്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്. പട്ടേലർ കുഞ്ഞമ്പു നമ്പ‍്യാർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ചിരിക്കുന്നത്.

1950-60 കാലഘട്ടത്തിൽ കേരളത്തിൽ നടക്കുന്ന കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ടി.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

കാര‍്യവട്ടം ഏകദിനം; ടോപ് ഗിയറിൽ കുതിച്ച് വിൻഡീസ് പട, വലഞ്ഞ് ഇന്ത‍്യൻ ബൗളർമാർ

കണ്ടാൽ പെണ്ണാണെന്ന് തോന്നില്ലെന്ന് കണ്ടക്റ്റർ; പ്രിയദർശിനിയിൽ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാർഥിനി

2,000 രൂപയ്ക്ക് മുകളിലുള്ള ബുക്കിങ്ങുകൾക്ക് അധികനിരക്ക് ഇടാക്കും; ട്രെയിൻ ടിക്കറ്റിൽ നിയമങ്ങളിൽ ഒക്റ്റോബർ 15 മുതൽ മാറ്റം!

അമെരിക്കയിലേക്ക് ജാമ്യത്തിൽ വിട്ടയച്ച കൂലിപ്പട്ടാളക്കാരൻ മാത്യു വാൻഡൈക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരുമോ? സാധ്യത ഇല്ലെന്ന് മുൻകാല അനുഭവങ്ങൾ

''എൻഎസ്എസിനെ മക്കൾ സർവീസ് സൊസൈറ്റിയാക്കി മാറ്റാൻ ശ്രമിക്കുന്നു, നക്കാപ്പിച്ച കണ്ട് നായര് വീഴരുത്''; കെ.ബി. ഗണേഷ് കുമാർ