പൃഥ്വിരാജ്, അലംകൃത

 
Entertainment

"ഒരു അച്ഛനെന്ന നിലയിൽ കടന്നു പോവുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെ, അവളെ ഈ ലോകത്ത് ജീവിക്കാൻ പ്രാപ്തയാക്കുകയാണ്": പൃഥ്വിരാജ്

"സുരക്ഷിതമല്ലാത്ത സമൂഹമാണ് ഇന്നത്തേത്. ഈ സാഹചര്യത്തിൽ കുട്ടികളിൽ സുരക്ഷിതബോധം വളർത്തേണ്ടത് വളരെ വലുതാണ്"

Namitha Mohanan

രക്ഷിതാവെന്ന നിലയിൽ കടന്നു പോവുന്നത് പ്രയാസകരമായ ഘട്ടത്തിലൂടെയാണെന്ന് നടൻ പൃഥ്വിരാജ്. സുരക്ഷിതമല്ലാത്ത സമൂഹമാണ് ഇന്നത്തേത്. ഈ സാഹചര്യത്തിൽ കുട്ടികളിൽ സുരക്ഷിതബോധം വളർത്തേണ്ടത് വളരെ വലുതാണെന്നും പൃഥ്വിരാജ് പറയുന്നു.

തന്‍റെ പുതിയ ചിത്രമായ ദായ്റയുടെ ട്രെയിലർ ലോഞ്ചിനിടെ സംസാരിക്കുകയായിരുന്നു നടൻ. മാതാപിതാക്കൾ കുട്ടികളോട് തുറന്നു സംസാരിക്കണം. പെൺകുട്ടികളോട് മാത്രമല്ല, ആൺകുട്ടികളോട് കൂടി തുറന്ന് സംസാരിക്കേണ്ടത് അനിവാര്യമാണെന്നും നടൻ പറയുന്നു.

Get updates on WhatsApp

"എന്‍റെ മകൾക്ക് 11 വയസായി. ഒരു അച്ഛനെന്ന നിലയിൽ വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോവുന്നത്. സുരക്ഷിതമായത് എന്താണ്, അല്ലാത്തത് എന്താണ് എന്ന് അവളെ ബോധ്യപ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മളൊരു സത്യസന്ധമായ കാലത്താണ് ജീവിച്ചിരുന്നതെങ്കിൽ ഒരിക്കലും ഇത്തരമൊരു ഭയം ഉണ്ടാവില്ലായിരുന്നു.

എന്നാൽ നമ്മൾ അങ്ങനെയൊരു ലോകത്തല്ലാത്തതിനാൽ അവളെ അതിന് പ്രാപ്തയാക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അത് പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും പറഞ്ഞു നൽകേണ്ട കാര്യമാണ്. ഇക്കാര്യത്തിൽ ഏതെങ്കിലുമൊരു പക്ഷത്തിന് മുൻഗണനയുണ്ടെങ്കിലത് നമ്മൾ മാതാപിതാക്കൾക്കാണ്. നമ്മളാണ് ഈ സന്ദേശം ലോകത്തിലേക്ക് വിളിച്ചോതേണ്ടത്' പൃഥ്വിരാജ് പറഞ്ഞു.