പാർവതി തിരുവോത്ത്, പൃഥ‍്വിരാജ് സുകുമാരൻ

 
Entertainment

തിയെറ്ററുകൾ കീഴടക്കാൻ പൃഥ്വിയും പാർവതിയും; നിസാം ബഷീർ ഒരുക്കുന്ന 'ഐ നോബഡി' ബുക്കിങ് ആരംഭിച്ചു

യു/എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്

Aswin AM

റോഷാക്കിനു ശേഷം നിസാം ബഷീറിന്‍റെ സംവിധാനത്തിൽ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് 'ഐ നോബഡി'. ജൂലൈ 9ന് തിയെറ്ററിലെത്തുന്ന ചിത്രത്തിന്‍റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. യു/എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എന്ന് നിന്‍റെ മൊയ്തീൻ എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ നോബഡി. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രധാന‍്യമുള്ള ചിത്രമാണിതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇരുവർക്കും പുറമെ ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, നിഷാന്ത് സാഗർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ