പൃഥ്വിരാജ്, അലംകൃത

 
Entertainment

"11കാരിയായ ഞങ്ങളുടെ കുഞ്ഞിന്റെ പാട്ട്", അച്ഛനുവേണ്ടി പാട്ടുപാടി അലംകൃത, അഭിമാനത്തോടെ പൃഥ്വിരാജും സുപ്രിയയും

​ഗാനത്തിന്റെ ബിടിഎസ് രം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിറിക്കൽ വിഡിയോ പുറത്തുവിട്ടു

പൃഥ്വിരാജിന്റെ പുതിയ ചിത്രം ​ഐ നോബഡിക്കുവേണ്ടി പാട്ടുപാടി മകൾ അലംകൃത. ചിത്രത്തിലെ സർക്കസ് എന്ന ഇം​ഗ്ലീഷ് ​ഗാനമാണ് അലംകൃത ആലപിച്ചിരിക്കുന്നത്. ​ഗാനത്തിന്റെ ബിടിഎസ് രം​ഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലിറിക്കൽ വിഡിയോ പുറത്തുവിട്ടു. ഇത് രണ്ടാം തവണയാണ് അലംകൃത അച്ഛന്റെ സിനിമയിൽ ​ഗാനം ആലപിക്കുന്നത്.

പൃഥ്വിരാജ് തന്നെയാണ് സർക്കസ് ​ഗാനം പുറത്തുവിട്ടത്. 'ഐ, നോബഡി'യിലെ "സർക്കസ്" എന്ന ഗാനം ഞങ്ങൾക്ക് വളരെ സവിശേഷമാണ്. കാരണം, ഇത് പാടിയിരിക്കുന്നത് ഞങ്ങളുടെ സ്വന്തം കുഞ്ഞ് അല്ലിയാണ്, വെറും 11 വയസുകാരി! പ്രിയപ്പെട്ട അല്ലി, സംഗീതത്തിൽ നീ വളർത്തിയെടുത്ത അഭിനിവേശത്തിലും അർപ്പണബോധത്തിലും മമ്മയും ഡാഡയും അഭിമാനിക്കുന്നു. ഈ തീനാളം എന്നെന്നും കെടാതെ സൂക്ഷിക്കാൻ ഞങ്ങൾ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ വിസ്മയകരമായ ഗാനം അല്ലിയെ വിശ്വസിച്ച് ഏൽപ്പിച്ചതിനും, അവൾക്ക് മാർഗ നിർദേശങ്ങൾ നൽകിയതിനും 'ജേക്സ് അങ്കിളിന്' നന്ദി, ’ എന്ന കുറിപ്പിലാണ് പൃഥ്വിരാജ് വിഡിയോ പങ്കുവച്ചത്.

Get updates on WhatsApp

സെബ ടോമി വരികളെഴുതി ജേക്സ് ബിജോയ് ആണ് ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. ലിറിക്കൽ വിഡിയോയിൽ പൃഥ്വിരാജിനെയും സുപ്രിയയെയും ആലിംഗനം ചെയ്തശേഷമാണ് അലംകൃത റെക്കോർഡിങ്ങിനായി മൈക്കിനു മുന്നിലേക്കെത്തുന്നത്. ഏറെ അഭിമാനത്തോടെ മകൾ പാടുന്നത് നോക്കിയിരിക്കുന്ന പൃഥ്വിരാജിനേയും സുപ്രിയയേയും വിഡിയോയിൽ കാണാം. നിരവധി പേരാണ് അല്ലിയുടെ ​ഗാനത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാല്‍ വേഷമിട്ട ‘എംപുരാനിലും’ അലംകൃത പാടിയിരുന്നു.

"കേന്ദ്രം വാക്ക് പാലിച്ചില്ല, ക്ഷമയെ ദൗർബല്യമായി കാണരുത്"; സിജെപി വീണ്ടും സമരത്തിലേക്ക്

ഡോ. റാമിനെ അറസ്റ്റു ചെയ്തതിൽ വീഴ്ച വരുത്തി: ഹൈക്കോടതി വിമർശനത്തിനു പിന്നാലെ DYSP സുധീർ കല്ലന് സസ്പെൻഷൻ

ഭൂതത്താൻകെട്ടിന്റെ സൗന്ദര്യം ഇനി ഉയരത്തിൽ നിന്ന് ആസ്വദിക്കാം; പത്ത് വർഷത്തിനുശേഷം വാച്ച് ടവർ തുറന്നു

ഓണത്തിനു മുന്നേ 'ഫിറ്റ്', മൂന്നു ദിവസത്തിൽ ബെവ്കോ വിറ്റത് 279 കോടിയുടെ മദ്യം

ജനനേന്ദ്രിയത്തിൽ പിടിച്ച് ഞെരിച്ചു, ഒന്നര മണിക്കൂർ ക്രൂരമായി മർദിച്ചു; ശാസ്താംകോട്ട പൊലീസിനെതിരേ പരാതി നൽകി 23കാരൻ