പ്രിയദർശൻ

 
Entertainment

"അത്യാ​ഗ്രഹിയാണെങ്കിലും അനുസരണയുള്ള നടനാണ്": സൂപ്പർതാരത്തെക്കുറിച്ച് പ്രിയദർശൻ

അനുസരണയും ആത്മാർത്ഥതയുമുള്ള നടനാണ് സെയ്ഫെന്നും പ്രിയദർശൻ

Manju Soman

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഹൈവാൻ. സൈക്കോളജിക്കൽ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ ശ്രദ്ധനേടുന്നത് സെയ്ഫ് അലി ഖാനെക്കുറിച്ച് പ്രിയദർശൻ പങ്കുവച്ച വാക്കുകളാണ്. സെയ്ഫ് അലി ഖാൻ അത്യാ​ഗ്രഹമുണ്ടെന്നാണ് പ്രിയദർശൻ പറഞ്ഞത്. എന്നാൽ അനുസരണയും ആത്മാർത്ഥതയുമുള്ള നടനാണ് സെയ്ഫെന്നും പ്രിയദർശൻ കൂട്ടിച്ചേർത്തു.

'അനുസരണയുള്ള നടനാണ് എന്നാണ് എനിക്ക് തോന്നിയത്. കുറച്ച് അത്യാ​ഗ്രഹമുണ്ട് പക്ഷേ വളരെ അധികം അനുസരണയുള്ള നടനാണ്. അതാണ് അദ്ദേഹത്തിലെ ഏറ്റവും മികച്ച കാര്യം. അദ്ദേഹം എനിക്ക് നൽകിയ ആത്മവിശ്വാസത്തിലാണ് വളരെ എളുപ്പത്തിൽ എനിക്ക് സിനിമ മുന്നോട്ടു കൊണ്ടുപോകാനായത്.'- പ്രിയദർശൻ പറഞ്ഞു.

'അവൻ വളരെ പക്വതയുള്ള ഒരു കുട്ടിയാണെന്ന് എനിക്ക് തോന്നി. കാരണം, ഓരോ തവണയും അവൻ ധാരാളം ചോദ്യങ്ങൾ ചോദിക്കും. ഏത് നടനും ഉചിതമായ ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശമുണ്ട്. ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിച്ചാലുടൻ അവൻ അത് അനുസരിക്കുകയും ചെയ്യും.

Get updates on WhatsApp

രണ്ട് ദിവസത്തിനു ശേഷം അദ്ദേഹം ചോദ്യങ്ങൾ ചോദിക്കാതായി. എന്തെങ്കിലും ചോദ്യമുണ്ടോ എന്ന് ഞാൻ അങ്ങോട്ടുചോദിച്ചു. എന്താണ് താങ്കൾ ഷൂട്ട് ചെയ്യാൻ പോകുന്നത് എന്ന് തനിക്കറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് ഞങ്ങൾ പരസ്പരമുള്ള വിശ്വാസം വാർത്തെടുത്തത്.' - പ്രിയദർശൻ കൂട്ടിച്ചേർത്തു.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ

ഭീകര പ്രവർത്തനം; അസമിൽ ആറ് പേർ എൻഐഎയുടെ പിടിയിൽ

ട്രാക്കിൽ ചരിത്രം; 4x400 റിലേയിൽ സ്വർണം നേടി ഇന്ത്യൻ വനിതകൾ