തിയെറ്ററിൽ നിന്ന് 50 കോടി വാരി, നെറ്റ്ഫ്ലിക്സിലും സൂപ്പർഹിറ്റ്; മോഹിനിയാട്ടം സംവിധായകന് കാർ സമ്മാനിച്ച് സൈജു കുറുപ്പ്

 
Entertainment

തിയെറ്ററിൽ നിന്ന് 50 കോടി, നെറ്റ്ഫ്ലിക്സിലും സൂപ്പർഹിറ്റ്; മോഹിനിയാട്ടം സംവിധായകന് കാർ സമ്മാനിച്ച് സൈജു കുറുപ്പ്

ടൊയോട്ടയുടെ ചെറു എസ്‌യുവി ഹൈറൈഡറാണ് സമ്മാനമായി നൽകിയത്

Manju Soman

മോഹിനിയാട്ടം സൂപ്പർഹിറ്റായതിനു പിന്നാലെ ചിത്രത്തിന്‍റെ സംവിധായകൻ കൃഷ്ണദാസ് മുരളിക്ക് കാർ സമ്മാനിച്ച് നിർമാതാക്കൾ. മോഹിനിയാട്ടത്തിന്‍റെ നിർമാതാക്കളായ തോമസ് കുരുവിളയും സൈജു കുറുപ്പും ചേർന്നാണ് കാർ സമ്മാനിച്ചത്. ടൊയോട്ടയുടെ ചെറു എസ്‌യുവി ഹൈറൈഡറാണ് സമ്മാനമായി നൽകിയത്. ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗമായി എത്തിയ മോഹിനിയാട്ടം തിയെറ്ററിലും ഒടിടിയും സൂപ്പർഹിറ്റാവുകയായിരുന്നു.

തിയെറ്ററിൽ നിന്ന് 50 കോടിയിൽ അധികം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. നെറ്റ്ഫ്ളിക്സിൽ റിലീസായതിനു പിന്നാലെ ചിത്രം ഇന്ത്യയിൽ നമ്പർ വണ്ണാകുകയും ചെയ്തു. ഇതിന്‍റെ സന്തോഷത്തിലാണ് സംവിധായകന് കാർ സമ്മാനിച്ചത്. ചിത്രത്തിന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 2024ൽ കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച ഭരണനാട്യം തിയെറ്ററിൽ ഓടിയില്ലെങ്കിലും ഒടിടിയിൽ വൻ അഭിപ്രായം നേടുകയായിരുന്നു. ഇതാണ് രണ്ടാം ഭാഗത്തെ തിയെറ്ററിൽ ഹിറ്റാക്കിയത്.

ടൊയോട്ടയുടെ ചെറു എസ്‌യുവിയായ ഹൈറൈഡറിന്‍റെ ഹൈബ്രിഡ് എൻജിൻ മോഡലിന്‍റെ ജി വേരിയന്‍റാണ് സംവിധായകന് സമ്മാനമായി നൽകിയത്. 18.98 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. 114 ബിഎച്ച്പി കരുത്തും 122 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ പെട്രോളിന്‍റെ ഹൈബ്രിഡ് എൻജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 27.97 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഇന്ധനക്ഷമത.

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

മഴ; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ