ലോ ആൻഡ് ഓർഡർ പുതിയ പോസ്റ്റർ.

 
Entertainment

ജോർജ് സാറും കൂട്ടരും 24ന് എത്തും

പ്രകാശ് വർമ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തോടൊപ്പം അഞ്ച് യുവ എസ്ഐമാരുടെ ആക്ഷൻ നിറഞ്ഞ കഥയുമായി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ജൂലൈ 24 റിലീസിന്

Entertainment Desk

തുടരും എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ കൗതുകമായി മാറിയ ജോർജ് സാറിനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പൊലീസ് യൂണിഫോമിലുള്ള വലിയ പോസ്റ്റർ. താഴെ ഓടുന്ന അഞ്ച് ചെറുപ്പക്കാർ, അവരിൽ മൂന്നു പേർ പോലീസ് യൂണിഫോമിൽ മറ്റു രണ്ടു പേർ സിവിൽ ഡ്രസിൽ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററാണിത്.

ജൂലൈ ഇരുപത്തിനാലിന് ചിത്രം പ്രദർശനത്തിനെത്തുന്നതിന്‍റെ പ്രഖ്യാപനമാണ് പോസ്റ്റർ. സത്യം സിനിമാസ് & മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ എ.ജി. പ്രേമചന്ദ്രൻ, മഹ സുബൈർ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. ഉദയ് കൃഷ്‌ണയുടേതാണ് തിരക്കഥ.

അഞ്ച് യുവ എസ്ഐമാരുടെയും അവർക്കു താങ്ങും തണലുമാകുന്ന ഒരു പൊലീസ് ഓഫിസറുടെയും ഔദ്യോഗിക ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്‍റെ കഥാ സഞ്ചാരം. ആക്ഷന് ഏറെ പ്രാധാന്യം നൽകി മാസ് എന്‍റർടെയ്നറായി അവതരിപ്പിക്കുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുക്കുന്നത്.

90 ദിവസത്തോളം നീണ്ട ചിത്രീകരണം കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായാണ് പൂർത്തിയായിരിക്കിയത്.

പ്രകാശ് വർമയ്ക്കൊപ്പം അഭിരാമിയും ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗാനങ്ങൾ - ഷിബു ചക്രവർത്തി, സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം - ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ