വിജയ്, രാഘവ ലോറൻസ്

 
Entertainment

വിജയ്‌യുടെ വഴിയേ, രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക്

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കുറിപ്പ്

Manju Soman

നടനും സംവിധായകനുമായ രാഘവ ലോറൻസ് രാഷ്ട്രീയത്തിലേക്ക്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് നടൻ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അ​ദ്ദേഹം കുറിച്ചു. പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്ന് ലോറൻസ് വ്യക്തമാക്കി

കുറച്ചു നാളായി രാഘവ ലോറൻസിന്റെ രാഷ്ട്രീയ പ്രവേശത്തേക്കുറിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. വിജയ് ഒഴിയുന്ന തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് ടിവികെ സ്ഥാനാർഥിയായി രാഘവ ലോറൻസ് ജനവിധി തേടുമെന്ന് വാർത്തകളുണ്ടായിരുന്നു. പിന്നാലെയാണ് നടൻ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

രാഷ്ട്രീയത്തിലിറങ്ങുമെന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്നാണ് രാഘവ ലോറൻസ് കുറിച്ചത്. താൻ വിശ്വസിക്കുന്ന ഒരാൾ രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം നിന്ന് സമൂഹത്തെ വലിയ രീതിയിൽ സേവിക്കുക എന്നതാണ് തന്റെ ലക്ഷ്യം. പണത്തിനോ അധികാരത്തിനോ വേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും ലോറൻസ് വ്യക്തമാക്കി. താൻ ഇപ്പോൾ ഒറ്റയ്ക്ക് ചെയ്യുന്ന കാര്യങ്ങൾ വലിയ രീതിയിൽ ചെയ്യുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തുണ്ട്. ജനങ്ങളുടെ ഉപദേശവും മാർഗനിർദ്ദേശവും തനിക്ക് ഓശ്യമാണെന്നും രാഘവ ലോറൻസ് കുറിച്ചു.

രാജസ്ഥാനിലെ 18 കൗൺസിലർമാർ 'അപ്രത്യക്ഷരായി'; ഹരിയാന പൊലീസിന്‍റെ കസ്റ്റഡിയിലെന്ന് കോൺഗ്രസ്

സ്കൂളിൽ അധ്യാപികയെ വെടിവച്ച് കൊന്നു; പിന്നാലെ പ്രതി സ്വയം വെടിയുതിർത്ത് മരിച്ചു

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി