"ഉള്ളിൽ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി"; സംയുക്തയ്ക്കും മഞ്ജുവിനും നന്ദി പറഞ്ഞ് രഹന നവാസ്
നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്‍റെ വിയോഗം വളരെ അപ്രതീക്ഷിതമായിരുന്നു. അത് മലയാളികളെ അടക്കം വലിയ ദുഖത്തിലാഴ്ത്തി. നവാസ് സൃഷ്ടിച്ച ശൂന്യതയിൽ നിന്ന് കുടുംബം ഇപ്പോഴും പൂർണമായും കരകയറിയിട്ടില്ല. തന്‍റെ ദുഃഖത്തിനിടയിലും സിനിമയിലഭിനയിച്ചതിനെക്കുറിച്ചാണ് ഇപ്പോൾ നവാസിന്‍റെ ഭാര്യ പറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വികാരഭരിതമായ കുറിപ്പിലൂടെയാണ് രഹനയുടെ പ്രതികരണം.
മഞ്ജു വാര്യർ നായികയായ ഹാപ്പി ലൂപ്പിലാണ് രഹന നവാസ് അഭിനയിച്ചത്. സംയുക്തയുടെയും മഞ്ജു ചേച്ചിയോടും പിന്തുണ കൊണ്ടാണ് താൻ സിനിമയിൽ അഭിനയിച്ചതെന്നാണ് രഹനയുടെ പ്രതികരണം. ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങിയെന്നും തന്‍റെ മക്കൾക്ക് വേണ്ടി താനതെല്ലാം പരിശീലിച്ചുവെന്നും രഹന കുറിച്ചു.
"ഉള്ളിലെ കത്തുന്ന തീ അടക്കി വച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് perform ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷെ എന്‍റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ charecter തന്നത്. എനിക്ക് work ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും Director ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷെ അവർ എല്ലാരും വളരെയധികം എന്നെ support ചെയ്തു. ഈ charecter ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്‍റെ നന്ദി അറിയിക്കുന്നു. നവാസ്ക്കയുടെ ആത്മാവിന്‍റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്‍റെ അവസ്ഥ മനസ്സിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ all crew നും എന്‍റെ നന്ദി അറിയിക്കുന്നു", എന്നും രഹനയുടെ കുറിപ്പിൽ പറയുന്നു