റിനി ആൻ ജോർജ് | രാഹുൽ ഈശ്വർ

 
Entertainment

രാഹുൽ‌ മാങ്കൂട്ടത്തിൽ തെറ്റുകൾ തിരുത്തി വിവാഹം കഴിക്കണമെന്ന് റിനി: റിനിയായിരുന്നു ശരിയെന്ന് രാഹുൽ ഈശ്വർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യം ആരോപണങ്ങളുമായി എത്തിയ ആളായിരുന്നു റിനി ആൻ ജോർജ്

Entertainment Desk

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ നടി റിനി ആൻ ജോർജ് നടത്തിയ പരാമർശങ്ങളിൽ വസ്തുതയുണ്ടെന്ന് രാഹുൽ ഈശ്വർ. മനപ്പൂർവം റിനി രാഹുലിനെതിരേ കള്ളക്കഥകൾ മെനഞ്ഞതല്ലെന്ന് തനിക്കിപ്പോൾ 90 ശതമാനം ഉറപ്പുണ്ടെന്നും രാഹുൽ പറഞ്ഞു. റിനിയും രാഹുൽ ഈശ്വർ പങ്കെടുക്കുന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‌രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പേര് പരാമർശിക്കാതെയായിരുന്നു ഇരുവരുടെയും സംസാരം. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകൾ തിരുത്തി വിവാഹം കഴിക്കണമെന്നും രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹമെന്നും റിനി പറയുന്നു. റിനി മനപ്പൂർവം കെട്ടിച്ചമച്ച കഥയല്ലിതെന്ന് മനസിലായെന്നും താൻ റിനിയെ വല്ലാതെ തെറ്റിധരിച്ചിരുന്നെന്നും രാഹുൽ പറഞ്ഞു. രാഹുൽ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരണമെന്നാണ് തന്‍റെയും ആഗ്രഹമെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആദ്യം ആരോപണങ്ങളുമായി എത്തിയ ആളായിരുന്നു റിനി ആൻ ജോർജ്. കേരളത്തിലെ ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ. പിന്നാലെ തന്നെ രാഹുലിനെതിരേ പല കോണിൽ നിന്നും നിരവധിയായ ആരോപണങ്ങൾ ഉയരുകയായിരുന്നു. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് റിനിക്കെതിരെ രാഹുലും പൊലീസിൽ പരാതി നല്‍കിയിരുന്നു.

ഇ‍ഡിക്ക് രാഷ്ട്രീയ ലക്ഷ്യം, സിപിഎമ്മിനെ തകർത്ത് കളയാമെന്ന ദുർമോഹം വേണ്ട; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

വിരാട് കോലി ഇത്തവണ ആഭ‍്യന്തര മത്സരങ്ങൾ കളിക്കുമോ? വ‍്യക്തമാക്കി ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ്

ബ്രിക്സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഡൽഹിയിൽ എത്തി

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 കമ്പനികൾ വഴി സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന് എസ്ഐടി

ബ്രിക്സ് തുണച്ചു; ആറ് വർഷത്തിനുശേഷം ഗുവാങ്ഷു-ഡൽഹി വിമാനസർവീസ് പുനരാരംഭിക്കുന്നു