പൃഥ്വിരാജും മഞ്ജു വാര‍്യരും പ്രധാന വേഷത്തിൽ; രാഹുൽ സദാശിവന്‍റെ ഒടിയൻ വരുന്നു

 
Entertainment

പൃഥ്വിരാജും മഞ്ജു വാര‍്യരും പ്രധാന വേഷത്തിൽ; രാഹുൽ സദാശിവന്‍റെ 'ഒടിയൻ' വരുന്നു

പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്ത് ഇന്ത‍്യൻ സിനിമയിലെ തന്നെ വലിയ ചലചിത്ര നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം

Aswin AM

ലോകമെമ്പാടും ഏറെ ആരാധകരുള്ള ഴോണറാണ് ഹൊറർ. ഇങ്ങ് മോളിവുഡിലും ഹൊറർ ചിത്രങ്ങൾക്ക് ആരാധകരുണ്ട്. ഇപ്പോഴിതാ ഹൊറർ ചിത്രങ്ങൾ കൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകൻ രാഹുൽ സദാശിവൻ തന്‍റെ പുതിയ ചിത്രത്തിന്‍റെ വിവരം പങ്കുവച്ചിരിക്കുകയാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി കൈകോർത്ത് ഇന്ത‍്യൻ സിനിമയിലെ തന്നെ വലിയ ചലചിത്ര നിർമാണ കമ്പനിയായ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. പ്രമുഖ ബോളിവുഡ് സംവിധായകന്‍ കരൺ ജോഹറിന്‍റെ നിർമാണ കമ്പനിയാണ് ധർമ പ്രൊഡക്ഷൻസ്.

ഒടിയൻ: ദി ഏജ് ഓഫ് ഇല‍്യൂഷൻ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ മഞ്ജു വാര‍്യരും പ്രധാന വേഷത്തിലെത്തുന്നു. ഡയസ് ഇറെയ്ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. അതിനാൽ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ ആരാധകർ ഉറ്റുനോക്കുന്നത്. ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ വ‍്യക്തമാക്കി.

മഴ; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

അവയവദാനം: മാനദണ്ഡങ്ങൾ കർക്കശമാക്കുന്നു

ജി. ദേവരാജൻ സംസ്ഥാന സർക്കാരിന്‍റെ ഡൽഹി പ്രതിനിധി

'മൈ പോലീസ് സ്റ്റേഷൻ' പദ്ധതി ഓഗസ്റ്റ് 15 മുതൽ

പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്ക് ചെലവായത് 557 കോടി രൂപ