Entertainment

സാരിയുടുത്ത് അതിസുന്ദരിയായി സംവിധായകൻ രാജസേനൻ! (Video)

ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടിയാണ് സംവിധായകൻ കൊച്ചിയിലെ തിയെറ്ററിലേക്ക് സാരിയിൽ അതിസുന്ദരിയായി എത്തിയത്.

MV Desk

കൊച്ചി: സ്വന്തം സിനിമയുടെ റിലീസ് ദിനത്തിൽ സിനിമാ തിയെറ്ററിലേക്ക് സാരിയുടുത്തെത്തി ആരാധകരെയും സഹപ്രവർത്തകരെയും വിസ്മയിപ്പിച്ച് സംവിധായകൻ രാജസേനൻ. രാജസേനൻ സംവിധാനം ചെയ്ത ഞാനും പിന്നൊരു ഞാനും എന്ന ചിത്രത്തിന്‍റെ പ്രൊമോഷനു വേണ്ടിയാണ് സംവിധായകൻ കൊച്ചിയിലെ തിയെറ്ററിലേക്ക് സാരിയിൽ അതിസുന്ദരിയായി എത്തിയത്.

ചുവന്ന സാരിക്കൊപ്പം ചുവന്ന പൊട്ടു കുത്തി, ഭംഗിയുള്ള മാലകളും, വളയും കമ്മലും ധരിച്ച് അൽപ്പം നരച്ചു തുടങ്ങിയ നീണ്ട മുടി അഴിച്ചിട്ടാണ് രാജസേനൻ തിയെറ്ററിലെത്തിയത്. ഏഴു വർഷത്തിനു ശേഷം രാജസേനൻ സംവിധായകനാകുന്ന ചിത്രമാണ് ഞാനും പിന്നൊരു ഞാനും. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, മീര നായർ, ആരതി നായർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്

കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരുക്ക്

ഫൂഡ് ഫെസ്റ്റിനിടെ വെടിവയ്പ്പ്; സിയാറ്റിലിൽ 2 പേർ കൊല്ലപ്പെട്ടു, 5 പേർക്ക് പരുക്ക്

പ്രധാനമന്ത്രിക്കെതിരായ പോസ്റ്റുകൾ നീക്കം ചെയ്യണം; സോഷ്യൽ മീഡിയകൾക്ക് നോട്ടീസ് നൽകി ഡൽഹി പൊലീസ്

"നിങ്ങൾ എനിക്ക് വേണ്ടി എല്ലാം ത്യജിച്ചു, എന്നിട്ടും ഞാൻ പരാജയപ്പെട്ടു"; നീറ്റ് വിദ്യാർഥിനി ജീവനൊടുക്കി