രാജേഷ് കേശവ്

 
Entertainment

"രാജേഷ് ഇപ്പോഴും കിടപ്പിലാണ്, എല്ലാം അറിയുന്നുണ്ട്; ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും"

രാജേഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്കിൽ പങ്കുവച്ചു

Manju Soman

അവതാരകനും നടനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് അബോധാവസ്ഥയിലായിട്ട് ഒരു വർഷം. നിലവിൽ വീട്ടിൽ ചികിത്സയിൽ കഴിയുന്ന രാജേഷിന്‍റെ ആരോഗ്യസ്ഥിതിയിലെ പുരോഗതിയെക്കുറിച്ച് സുഹൃത്ത് പ്രതാപ് ജയലക്ഷ്മി ഫെയ്സ്ബുക്കിൽ പങ്കുവച്ചു. രാജേഷ് ഇപ്പോഴും കിടപ്പിലാണെങ്കിലും എല്ലാ അറിയുന്നുണ്ട് എന്നാണ് അദ്ദേഹം കുറിച്ചത്.

സംസാരിക്കാൻ സാധിക്കില്ലെങ്കിലും വിശേഷങ്ങളെല്ലാം കേട്ടിരിക്കും കൈയിൽ മുറുകെ പിടിക്കുകയും ചെറുതായി ചുണ്ടനക്കാൻ ശ്രമിക്കുകയും ചെയ്യും എന്നാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ഓണത്തിന് വെന്‍റിലേറ്ററിലായിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്ന സമാധാനം മത്രമാണുള്ളത് എന്നും പ്രതാപ് കൂട്ടിച്ചേർത്തു. ലോക സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള പരിപാടിക്ക് പിന്നാലെയാണ് രാജേഷ് കേശവ് കുഴഞ്ഞുവീഴുന്നത്. ആറ് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹം ആശുപത്രി വിട്ടത്.

പ്രതാപ് ജയലക്ഷ്മിയുടെ കുറിപ്പ്

രാജേഷിന്റെ ഓണം

"രാജേഷ് കിടപ്പിലായിട്ടു ഒരു വർഷമായി അല്ലേ" എന്ന് ചോദിച്ചത് വേഫയർ ഫിലിംസിലെ സംഗീത് Sangeeth Jain ആണ്. 'ലോക' സിനിമയുടെ റിലീസിനു അനുബന്ധിച്ചുള്ള പരിപാടിക്കിടയിലാണല്ലോ രാജേഷ് വീണു പോയത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 24 രാത്രി, അത് ഞങ്ങൾ എങ്ങിനെ മറക്കാനാണ്...

രാജേഷ് ഇപ്പോഴും കിടപ്പിലാണ്. പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട്.. ആ മുഖത്ത് അത് വായിച്ചെടുക്കാൻ ഞങ്ങൾക്കും കഴിയുന്നുണ്ട്. അത് കൊണ്ട് തന്നെ മറുപടി പറഞ്ഞില്ലെങ്കിലും ഞങ്ങൾ എല്ലാ വിശേഷങ്ങളും അവനോടു പറയും.. കൂട്ടുകാരുടെ കാര്യങ്ങൾ, സിനിമാ വിശേഷങ്ങൾ, അവന്റെ കാര്യങ്ങൾ തിരക്കി വിളിക്കുന്നവരുടെ പേരുകൾ, മെസ്സേജുകൾ എല്ലാം.. എല്ലാം.. ചിലപ്പോൾ കണ്ണ് തുറന്നു പിടിച്ചു ശ്രദ്ധയോടെ കേൾക്കും, ചിലപ്പോൾ പാതി മിഴിയിൽ എല്ലാം അവസാനിപ്പിക്കും നല്ല മൂഡാണെങ്കിൽ കൈ പിടിക്കുമ്പോൾ നമ്മുടെ കൈ അവൻ മുറുകെ പിടിക്കും, ചെറുതായി ചിരിക്കാനും, ചുണ്ടനക്കാനും ശ്രമിക്കും.

ഇപ്പോഴും തെറാപ്പികൾ എല്ലാം മുടങ്ങാതെ നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഓണത്തിന് ലേക് ഷോർ ഹോസ്പിറ്റലിൽ രാജേഷിനു കൂട്ടായി ഇരിക്കുക ആയിരുന്നു ഞങ്ങൾ പലരും, ഇത്തവണയും ഓണത്തിന് അവന്റെ കൂടെ കുറച്ചു സമയം ഇരിക്കാൻ ഹരിച്ചേട്ടൻ Harikrishnan R Pillai കുടുംബത്തോടോപ്പം വന്നിരുന്നു. കോളേജിൽ ഞങ്ങളുടെ ജൂനിയറായിരുന്ന ഡോ :ഷീനയും Sheena Devasia ഉണ്ടായിരുന്നു. സൗദിയിൽ നിന്നും നിഹാദും Nihad Rahman ആലപ്പുഴയിൽ നിന്നും രാജീവേട്ടനും Rajeev Bhaskara Warrier , കാനഡയിൽ നിന്നും ബിജുവും Biju Katt വിളിച്ചു. തിരുവോണ ദിവസം സിന്ധു ഒരു നീളൻ കുപ്പായം തയ്‌പ്പിച്ചു രാജേഷിനെ അണിയിച്ചു. നഴ്സിന്റെ സഹായത്തോടെ വീൽ ചെയറിൽ ഇരുത്തി , രൂപേഷ് ഇച്ചിരി പായസം രാജേഷിന്റെ ചുണ്ടിൽ ചെറുതായി നനച്ചു കൊടുത്തു.. കഴിഞ്ഞു വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ ആയിരുന്നവൻ ഇത്തവണ വീട്ടിലെങ്കിലും ഉണ്ടല്ലോ എന്നൊരു സമാധാനം മാത്രം ബാക്കി . രാജേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾക്കും സ്നേഹത്തിനും പൂർണ്ണ ഫലമുണ്ടാകുന്ന ആ നല്ല ദിവസത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാവരും..അന്നാണ് ഞങ്ങളുടെ യഥാർത്ഥ ഓണം

"അധികാരികളെ തൃപ്തിപ്പെടുത്താൻ സത്യത്തെ തിരുത്താനാവില്ല"; സോണിയ ഗാന്ധിയുടെ ആത്മകഥ വിവാദത്തിൽ പെൻഗ്വിനെതിരേ ചെന്നിത്തല

പാരമ്പര്യവും ആധുനികതയും ഒരുമിച്ച് മുന്നോട്ടുപോകണം; ആറന്മുള വള്ളംകളി ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ

''പിണറായി വിജയന് ഭീഷണിയുടെ സ്വരം''; തെറ്റുകൾ തിരുത്താൻ സിപിഎം യാതൊരു ശ്രമവും നടത്തിയില്ലെന്ന് കുഞ്ഞികൃഷ്ണൻ

നേപ്പാൾ പ്രളയം; കൂടുതൽ മലയാളികൾ മടങ്ങിയെത്തുന്നു, 7 പേരെ ഇനിയും കണ്ടെത്താനായില്ല

കൊലയാളിയിൽ നിന്ന് മകൾക്ക് സമ്മാനം വേണ്ടെന്ന് രക്ഷിതാവ്; കോഴിക്കോട്ട് ശ്രീറാം വെങ്കിട്ടരാമനെതിരേ പ്രതിഷേധം