രജിത് കുമാർ

 
Entertainment

ശരീരം പ്രദർശിപ്പിച്ച് പൈസയുണ്ടാക്കുന്ന സ്ത്രീകൾ കൂടിവരുന്നു, ഇവർക്ക് നാട്ടിൽ പട്ടിയുടെ വിലപോലും ഉണ്ടാവില്ല; രജിത് കുമാർ

"ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല"

Namitha Mohanan

കണ്ടന്‍റുകളിട്ട് പണം സമ്പാദിക്കുന്ന സ്ത്രീകളെ വിമർശിച്ച് മുൻ റിയാലിറ്റി ഷോ താരം രജിത് കുമാർ. പുതുതലമുറയിലെ പഠിക്കേണ്ടതില്ല, ഇത്തരം ഉഡായിപ്പുകൾ ചെയ്ത് ജീവിക്കാമെന്ന് കരുതുമെന്നും ശരീരം പ്രദർശിപ്പിച്ച് കാശുണ്ടാക്കുന്നത് കാണുമ്പോൾ സങ്കടമുണ്ടെന്നും രജിത് കുമാർ പറഞ്ഞു.

"സബ്സ്ക്രിബ്ഷനിലൂടെ ചിലർ മാസം നാൽപ്പത് ലക്ഷം, അമ്പത് ലക്ഷം, അറുപത് ലക്ഷം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ്, അത് കാണിച്ച് പുതിയ തലമുറയിലെ കുട്ടികളിൽ പഠനത്തിന് താൽപര്യമുണ്ടാക്കാതെ ഉടായിപ്പിലൂടെയും സൂത്രത്തിലൂടെയും ശരീരപ്രദർശനത്തിലൂടെയും എളുപ്പവഴിയിൽ പണമുണ്ടാക്കുന്ന കാഴ്ച കണ്ടപ്പോൾ എനിക്ക് വളരെ അധികം വിഷമം തോന്നി. യാദവ കുലം നശിച്ചപ്പോൾ ശ്രീകൃഷ്ണൻ മൗനമായി ഇരുന്നത് പോലെ. ആരും പ്രതികരിച്ച് കാണുന്നില്ല. വേണ്ടാത്ത കാര്യങ്ങൾ കൂടി വരുന്നു.

മ്ലേച്ചമായ രീതിയിൽ ശരീരഭാ​ഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് പണം ഉണ്ടാക്കുന്ന സഹോദരിമാരുടെ എണ്ണം കൂടി വരുന്നു. സിനിമയിലും സീരിയലിലും കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതിന് അന്തസുണ്ട്. അത് ജോലിയുടെ ധാർമികതയാണ്.

കുറ്റമൊന്നും പറയാനാവില്ല, ശരീരം പ്രദർശിപ്പിച്ച് പണം സമ്പാദിക്കുന്നവർ കുടുംബ ജീവിതം നേരെ ചൊവ്വേ നടത്തുന്നവരായിരിക്കില്ല. ചിലർ വിവാഹമോചിതരാണ്. അവർക്ക് പുരുഷന്മാരോട് വൈരാ​ഗ്യവും വെറുപ്പും മാത്രമാണ്. ചില സ്ഥലങ്ങളിൽ ഭർത്താക്കന്മാരായ പുരുഷന്മാർ തന്നെ ക്യാമറ പിടിച്ച് കൊടുക്കുന്നതായും കാണാറുണ്ട്. മറ്റ് ചിലർക്ക് പണം സമ്പാദിച്ചാൽ എന്തും നേടാമെന്ന മിഥ്യ ധാരണയാണ്.

പൊതുസമൂഹം നിങ്ങളെ കാണുന്നുണ്ടെന്ന് മറക്കരുത്. കുറച്ച് കഴിയുമ്പോ നാട്ടിൽ പട്ടിവിലയായിരിക്കും ഉണ്ടായിരിക്കുക. ഈ കാണിക്കുന്ന പെണ്ണുങ്ങൾക്ക് മക്കളുണ്ട്. അവരുടെ കൂടെ പഠിക്കുന്ന കുട്ടികളൊക്കെ ഇവരെ ഏങ്ങനെയാ‍യിരിക്കും കാണുക.

ചെറിയ വരുമാനത്തിൽ അഭിമാനത്തോടെ ജീവിച്ചാൽ അതിന്റേതായ ​ഗുണമുണ്ടാകും. ഇത്തരത്തിൽ ശരീര പ്രദർശിപ്പിക്കുമ്പോൾ അറിയുന്നില്ല ഈ പണം നാളെ മാരകമായ രോ​ഗങ്ങൾ പിടിപെട്ട് കഴിയുമ്പോൾ അത് ചികിത്സിക്കാൻ വേണ്ടി മുടക്കേണ്ടി വരുമെന്ന്" രജിത് പറയുന്നു.

മുഖം ഒഴിവാക്കി ശരീരത്തിന്‍റെ ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; ദുരനുഭവം പങ്കുവച്ച് മന്ത്രി ബിന്ദു കൃഷ്ണ

പ്രായപൂർത്തിയാകാത്ത 2 മക്കളെ വിഷം കൊടുത്ത് കൊന്ന് യുവതി ജീവനൊടുക്കി

മാവോയിസ്റ്റ് പ്രവർ‌ത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസ്; എൻഐഎ കുറ്റപത്രം സമർപ്പിച്ചു

കോടതിക്കുള്ളിൽ ദുർമന്ത്രവാദം; സ്ത്രീ അറസ്റ്റിൽ

16കാരനുമായി ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റിൽ, തെളിവ് നൽകിയത് ഭർത്താവ്