രജനികാന്ത്

 
Entertainment

ബെംഗളൂരുവിലെ ബസ് കണ്ടക്റ്റർ; സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ അന്നത്തെ ശമ്പളം കേട്ടാൽ ഞെട്ടും

ശിവാജി റാവോ ഗെയ്‌ക്‌വാദ് എന്ന രജനികാന്ത് തന്‍റെ 75ാം വയസിലും ഇന്ത‍്യൻ സിനിമയിൽ വളരെയധികം ആഷോഷിക്കപ്പെടുന്ന താരമാണ്

Aswin AM

ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ കൊണ്ട് വലിയ ആരാധക വൃന്ദം സൃഷ്ടിക്കുന്നതിന് മുൻപ് സൂപ്പർ സ്റ്റാർ രജനികാന്തിന് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബസുകളിൽ കണ്ടക്റ്ററായി ജോലി ചെയ്തിരുന്ന കാലം. ശിവാജി റാവോ ഗെയ്‌ക്‌വാദ് എന്ന രജനികാന്ത് തന്‍റെ 75ാം വയസിലും ഇന്ത‍്യൻ ചലചിത്ര ലോകത്ത് വളരെയധികം ആഷോഷിക്കപ്പെടുന്ന താരമാണ്.

ഇപ്പോഴിതാ കണ്ടക്റ്ററായി ജോലി ചെയ്തിരുന്ന കാലത്തെ രജനികാന്തിന്‍റെ തിരിച്ചറിയൽ കാർഡ് പുറത്തു വന്നിരിക്കുകയാണ്. ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിൽ 1971ൽ ജോലി ചെയ്ത കാലത്തെ കാർഡാണ് പുറത്തുവന്നിരിക്കുന്നത്. അന്ന് 275 രൂപയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതിമാസ ശമ്പളം എന്ന് കാർഡിൽ നിന്നും വ‍്യക്തമായി കാണാം.

തിരിച്ചറിയൽ കാർഡ് പുറത്തു വന്നതോടെ സമൂഹമാധ‍്യമങ്ങളിൽ വലിയ തോതിൽ ചർച്ചാവിഷയമായിട്ടുണ്ട്. ചെറിയ ശമ്പളത്തിൽ നിന്നും ഇന്ത‍്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അദ്ദേഹം മാറിയെന്നാണ് നിരവധി പേർ കമന്‍റ് ചെയ്തിരിക്കുന്നത്.

"ഒമ്പതാം ക്ലാസ് വിദ്യാർഥികളെ സമ്മർദത്തിലാക്കരുത്" ; ത്രിഭാഷാ പദ്ധതിയിൽ സുപ്രീം കോടതി

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎയിൽ നിന്ന് കോച്ചിങ് സെന്‍റർ ഉടമ ചോദ്യപേപ്പർ വാങ്ങിയത് 5 ലക്ഷം രൂപയ്ക്ക്

ഹിന്ദു ഐക്യവേദിയിലുള്ളവർക്ക് നൽകുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിക്കാർക്ക് നൽകൂ; മുഖ്യമന്ത്രിക്കെതിരേ കെപിസിസി വക്താവ്

ഓരോ ജീവനും വിലപ്പെട്ടത്, സോനം വാങ്ചുക്കിന്‍റെ ആരോഗ്യനില ദിവസവും നിരീക്ഷിക്കണം; നിർദേശവുമായി ഹൈക്കോടതി

കേരളത്തിലെ 2 ട്രെയ്നുകൾ എൽഎച്ച്ബി കോച്ചിലേക്ക്