"യുദ്ധം ചെയ്തുന്ന സീതയെ അംഗീകരിക്കാനാവില്ല"; സായ് പല്ലവിക്ക് വിമർശനം, ഇത് വാല്മീകി രാമായണത്തിലെ സീതയല്ലെന്ന് സംവിധായകൻ

 
Entertainment

"യുദ്ധം ചെയ്യുന്ന സീതയെ അംഗീകരിക്കാനാവില്ല"; സായ് പല്ലവിക്ക് വിമർശനം, ഇത് വാല്മീകി രാമായണത്തിലെ സീതയല്ലെന്ന് സംവിധായകൻ

സീത യുദ്ധം ചെയ്യുന്നതാണ് വിമർശനങ്ങൾക്ക് കാരണം

Namitha Mohanan

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാമായണ റിലീസ് ചെയ്തതിനു പിന്നാലെ വിമർശനങ്ങളേറ്റുവാങ്ങിയ കഥാപാത്രമാണ് സായ് പല്ലവിയുടെ സീത. 14,000 രാക്ഷസന്മാരടങ്ങുന്ന സൈന്യത്തോട് യുദ്ധം ചെയ്യുന്ന രംഗമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. വാല്മീകി രാമായണത്തിൽ രാമനൊപ്പം സീതാദേവി യുദ്ധം ചെയ്യുന്നില്ലെന്നാണ് വിമർശനം.

ക്ഷമയുടെയും സഹനത്തിന്‍റെയും പര്യായമാണ് സീത. ശൂര്‍പ്പണഖയെ നേരിട്ടത് ലക്ഷ്മണനായിരുന്നു. അസുരനായ വിരാധനെ രാമലക്ഷ്മണന്മാർ ചേർന്നാണ് നേരിട്ടത്. സീതയെയും ലക്ഷ്മണനെന്നും സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിയ ശേഷം ശ്രീരാമൻ ഒറ്റയ്ക്കാണ് ഖരനെയും ദുഷണനെന്നും നേരിട്ടതെന്നും വിമർശകർ പറയുന്നു.

എന്നാൽ, ഇതിനുള്ള ഉത്തരം മുൻപ് തന്നെ നിതേഷ് തിവാരി വിശദീകരിച്ചിരുന്നു. വാത്മീകി രാമായണത്തിൽ നിന്ന് തികച്ചും വ്യത്യസ്ഥമായ അത്ഭുത രാമായണത്തിലെ സീതയ്ക്ക് സമാനമായാണ് ചിത്രത്തിൽ സായ് പല്ലവി എത്തുന്നതെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

രാവണനുമായുള്ള യുദ്ധത്തിനു ശേഷം, രാവണന്‍റെ മൂത്ത സഹോദരനായ സഹസ്രമുഖ രാവണനുമായി രാമന് യുദ്ധം ചെയ്യേണ്ടിവന്നു. യുദ്ധത്തിൽ രാമൻ പരാജയപ്പെട്ടു. രാമനൊപ്പം യുദ്ധമുഖത്തുണ്ടായിരുന്ന സീത ഉഗ്രരൂപിണിയായി സഹസ്രമുഖ രാവണനെ വധിക്കുന്നു. ഇതാണ് അത്ഭുതരാമായണത്തിന്‍റെ പ്രധാന ഇതിവൃത്തം.

അത്ഭുത രാമായണത്തില്‍ സീതയെ ശക്തിയുടെ പ്രതീകമായാണ് കാണിച്ചിരിക്കുന്നത്. സായ് പല്ലവി അവതരിപ്പിക്കുന്ന സീതയ്ക്ക് മറ്റൊരു മാനം നൽകാനായാണ് ഈ രംഗം സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നിതേഷ് തിവാരി വ്യക്തമാക്കിയിരുന്നു.