രാമായണ ട്രെയിലർ പുറത്ത്

 
Entertainment

ബ്രഹ്മാണ്ഡം, രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്‍റെ രാവണൻ, രാമായണ ട്രെയിലർ പുറത്ത്

നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം രാമായണത്തിന്‍റെ ട്രെയിലർ പുറത്ത്. വ്യാഴാഴ്ച പുലർച്ചെ 4.15-നാണ് ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തിറങ്ങിയത്. രൺബീർ കപൂർ രാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായാണ് പുറത്തുവിട്ടത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഗംഭീര ദൃശ്യവിസ്മയമാണ് ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്. രാവണനെ കാണിച്ചുകൊണ്ടാണ് ട്രെയിലർ തുടങ്ങുന്നത്. യഷിന്‍റെ പ്രകടനത്തിന് വൻ കൈയടിയാണ് ലഭിക്കുന്നത്. രാമന്‍റെ വനവാസവും സീതയെ തട്ടിക്കൊണ്ടുപോകുന്നതുവരെയാണ് ആദ്യ ഭാഗത്തിലുള്ളത്. ചിത്രം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്‍റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്നു.

ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു. ലക്ഷ്മണനായി രവി ദുബെയും, ഹനുമാനായി സണ്ണി ഡിയോളും അഭിനയിക്കുന്നുണ്ട്. ശോഭന, ലാറ ദത്ത, വിവേക് ഒബ്റോയ്, അരുൺ ഗോവിൽ, രാകുൽ പ്രീത് സിങ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ആദ്യഭാഗം 2026 ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. സോണി പിക്ചേഴ്സ് ആണ് ചിത്രത്തിന്‍റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് ആണ് ചിത്രം ഇന്ത്യയിൽ വിതരണം ചെയ്യുന്നത്.

തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻചിറ്റ്, വിജിലൻസ് കേസ് അവസാനിപ്പിച്ചു

'ചായകുടിക്കാൻ പോകാം', പാതിരാത്രി 16കാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി ലഹരി നൽകി, രണ്ടുപേർ കൂടി അറസ്റ്റിൽ

വടക്കൻ കേരളത്തിൽ മഴ കനക്കും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഭക്ഷണം വിളമ്പാൻ വൈകി; സഹോദരന്‍റെ ഭാര്യയെ വെട്ടിക്കൊന്ന് തല മരത്തിൽ തൂക്കി, യുവാവ് പിടിയിൽ

സ്കൂളിനരികിൽ സമോസയും ഐസ്ക്രീമും ചോക്കളേറ്റും വേണ്ട; നിരോധിച്ച് മഹാരാഷ്ട്ര