രമ്യ കൃഷ്ണൻ

 
Entertainment

"വാഷ് റൂം പോലുമില്ലാത്ത സെറ്റ്, മൂത്രമൊഴിച്ചിരുന്നത് വാട്ടർ ബോട്ടിലില്‍"; ദുരവസ്ഥ പറഞ്ഞ് രമ്യ കൃഷ്ണൻ

''പണ്ട് നടിമാര്‍ ഒരുപാട് വെല്ലുവിളികളാണ് നേരിട്ടിരുന്നത്"

Entertainment Desk

ഷൂട്ടിങില്‍ സെറ്റില്‍ നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് നടി രമ്യ കൃഷ്ണന്‍. താന്‍ സിനിമയിലേക്ക് കടന്നു വന്ന കാലത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് സെറ്റുകളിൽ പോലും പ്രവർത്തിച്ചിട്ടുണ്ടെന്ന് നടി പറയുന്നു. ‌ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് രമ്യയുടെ വെളിപ്പെടുത്തൽ.

''നടിമാര്‍ ഒരുപാട് വെല്ലുവിളികളാണ് നേരിടുന്നത്. ഇത് പറയുന്നത് ശരിയാണോ എന്നു പോലും അറിയില്ല. കാരവനും ബാത്ത് റൂമും ഒന്നുമില്ലാത്ത സാഹചര്യമായിരുന്നു. അംബാസിഡര്‍ കാറാകും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുക. ബിസ്‌ലറി വാട്ടര്‍ ബോട്ടില്‍ ആയിരുന്നു വാഷ്‌റൂം ആയി ഉപയോഗിച്ചിരുന്നത്.

അന്ന് ഞങ്ങള്‍ കടന്നു പോയ കഷ്ടപ്പാടുകളാണ് ഇന്ന് സൗകര്യമായി മാറിയത്. ഞങ്ങള്‍ അനുഭവിച്ചതിന്‍റെ നാലില്‍ ഒന്നു പോലും ഇന്നത്തെ നടിമാര്‍ക്ക് നേരിടേണ്ടി വരുന്നില്ല. എല്ലാം ലളിതവും എളുപ്പവുമായി. ഇന്നത്തെ നടിമാര്‍ അനുഗ്രഹീതരാണ്. കുറച്ച് നേരത്തെ ഇന്‍ഡസ്ട്രിയിലേക്ക് വന്നുവോ എന്ന് ഞാന്‍ ഇടയ്ക്ക് ചിന്തിക്കാറുണ്ട്''. രമ്യ കൃഷ്ണന്‍ പറയുന്നു.