വിറ്റുപോയത് 3 ലക്ഷത്തിലധികം ടിക്കറ്റുകൾ, അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ വാരി 'രാമായണ'

 
Entertainment

വിറ്റുപോയത് 3 ലക്ഷത്തിലധികം ടിക്കറ്റുകൾ, അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ കോടികൾ വാരി 'രാമായണ'

ഒക്റ്റോബർ 31ലെ കണക്ക് പ്രകാരം അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇന്ത‍്യയിൽ നിന്നും 16.5 കോടി രൂപ ചിത്രം നേടി

Aswin AM

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ നവംബർ 5ന് തിയെറ്റർ റിലീസിനൊരുങ്ങുന്ന ചിത്രമാണ് രാമായണ. ഇപ്പോഴിതാ ചിത്രം അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ വലിയ നേട്ടമുണ്ടാക്കിയിരിക്കുകയാണ്.

ഇതിനോടകം ആഗോളതലത്തിൽ 40 കോടി രൂപയാണ് ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. ഒക്റ്റോബർ 31ലെ കണക്ക് പ്രകാരം അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂടെ ഇന്ത‍്യയിൽ നിന്നും 16.5 കോടി രൂപ ചിത്രം നേടി. മൂന്നു ലക്ഷത്തിലധികം ടിക്കറ്റുകൾ ഇതിനോടകം വിറ്റുപോയി.

രാജ‍്യത്ത് 2500ഓളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. അതേസമയം, ബോളിവുഡ് താരം രൺബീർ കപൂറാണ് രാമനെ അവതരിപ്പിക്കുന്നത്. സായ് പല്ലവി സീതയായും യഷ് രാവണനായും രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ‌ ഹനുമാനായും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിന്‍റെ ആദ‍്യ ഭാഗം നവംബർ 5നും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. സോണി പിക്ച്ചേഴ്സാണ് ആഗോള തലത്തിൽ ചിത്രത്തിന്‍റെ വിതരാണാവകാശം ഏറ്റെടുത്തിരിക്കുന്നത്.