"എനിക്ക് ദേഷ്യം വരുന്നുണ്ട്, ഇത് എന്തുതരം രാജ്യമാണ്"; രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

 
Entertainment

"എനിക്ക് ദേഷ്യം വരുന്നുണ്ട്, ഇത് എന്തുതരം രാജ്യമാണ്"; രൂക്ഷ വിമർശനവുമായി രഞ്ജിനി ഹരിദാസ്

ഒരാളെ സംരക്ഷിക്കാൻ ഒരു സർക്കാർ ഒന്നാകെ നിൽക്കുകയാണ്

Manju Soman

മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരേ അവതാരയും നടിയുമായി രഞ്ജിനി ഹരിദാസ് രംഗത്ത്. ഒരാളെ സംരക്ഷിക്കാൻ ഒരു സർക്കാർ ഒന്നാകെ നിൽക്കുകയാണ്. എന്തൊരു പോക്രിത്തരമാണ് ഇതെന്നും രഞ്ജിനി ചോദിച്ചു. ഇൻ‌സ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു രഞ്ജിനി ഹരിദാസിന്‍റെ പ്രതികരണം.

സമരം ചെയ്യുന്നവരെ തീവ്രവാദികളായാണ് കാണുന്നത്. സമാധാനപരമായ സമരം അടിച്ചമർത്തുകയാണ്. അടിസ്ഥാനപരമായ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണ്. എന്ത് പോക്രിത്തകമാണ് കാണിക്കുന്നത്. ഒരാളെ സംരക്ഷിക്കാൻ ഒരു സർക്കാർ മുഴുവൻ നിൽക്കുകയാണ്. ഇതാണ് നമ്മുടെ രാജ്യത്തിന്‍റെ അവസ്ഥ. ഇത് എന്തുതരം രാജ്യമാണ്.- രഞ്ജിനി ഹരിദാസ് ചോദിച്ചു.

താൻ വളരെ വേദനയിലാണെന്നും ദേഷ്യം വരുന്നുണ്ടെന്നും രഞ്ജിനി പറയുന്നുണ്ട്. നമ്മുടെ നിശബ്ദതയാണ് അവർ മുതലെടുക്കുന്നതെന്നും എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും രഞ്ജിന് ആഹ്വാനം ചെയ്ത്. സമാധാനപരമായ സമരത്തെ നേരിടാൻ നിരത്തിലിറക്കിയിരിക്കുന്ന സർവ സൈന്യത്തെയും രാജ്യത്തെ സ്ത്രീ സുരക്ഷയ്ക്കായി സജ്ജമാക്കിയിരുന്നെങ്കിൽ പീഡനം ഉൾപ്പടെയുള്ള സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കാമായിരുന്നു എന്നും രഞ്ജിനി വിഡിയോയിൽ പറഞ്ഞു.