രഞ്ജിനി ഹരിദാസ്

 
Entertainment

എൻഐഎ അന്വേഷണത്തിന് ഹർജിയെന്ന് വാർത്ത; അടുത്ത മാസം 20 കഴിഞ്ഞ് വരൂ, ഇപ്പോൾ സമയമില്ലെന്ന് രഞ്ജിനിയുടെ മറുപടി

നേരിട്ടെത്തിയാണ് രഞ്ജിനി സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്

Namitha Mohanan

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തിയ സമരത്തിൽ സജീവ സാന്നിധ്യമായിരുന്നു രഞ്ജിനി ഹരിദാസ്. നേരിട്ടെത്തിയാണ് രഞ്ജിനി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതോടെ തന്നെ രഞ്ജിനിക്ക് നേരിടേണ്ടി വന്നത് വലിയ സൈബർ ആക്രമണമായിരുന്നു.

ഇപ്പോഴിതാ താൻ പണം വാങ്ങിയാണ് ഡല്‍ഹിയിലെത്തിയതെന്നും എൻഐഎ അന്വേഷണത്തിന് ഹർജി എന്നുമുള്ള വ്യാജ വാർത്തയിൽ കമന്‍റുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഹരിദാസ്.

ജനം ഓൺലൈൻ സമൂഹമാധ്യമപേജിൽ പങ്കുവച്ച പോസ്റ്റിന് താഴെയാണ് രഞ്ജിനിയുടെ കമന്‍റ്. "അടുത്ത മാസം 20-ാം തീയതിക്ക് ശേഷം വരാൻ അവരോട് പറയാമോ? അതുവരെ എനിക്ക് കുറച്ച് തിരക്കുകളുണ്ട്, എന്തായാലും ഇക്കാര്യം അറിയിച്ചതിന് നന്ദി." എന്നാണ് രഞ്ജിനിയുടെ കമന്‍റ്.

ചക്രവാതച്ചുഴി; തിങ്കൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത

വൻ പെൺവാണിഭ സംഘം പിടിയിൽ; വിദേശ വനിതകളടക്കം 21 പേർ അറസ്റ്റിൽ

ഐഐടി വിദ‍്യാർഥിയുടെ ആത്മഹത‍്യ; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷിക്കും

അതിവേഗത്തിലെത്തിയ ആഡംബര കാർ പാലത്തിൽ നിന്ന് താഴെ വീണു; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്ത‍്യയ്‌ക്കെതിരായ പരമ്പര; വിൻഡീസ് പടയെ ഷായ് ഹോപ്പ് നയിക്കും, കമിൽ പുരാൻ അടക്കമുള്ളവർ ടീമിൽ